Malayalam lyrics

സ്വപ്നദൂരമേ മോഹതീരമേ 

നീലവാനമേ ജീവതാളമേ 

ഉണരാനുദയം ഉയരാൻ ഗഗനം 

പകരാനൊരു ഹൃദയം

ദിനരാവുകളായ്‌ തിരിയുന്നുലകം 

വഴിമണ്ണിൽ മിന്നും സ്വർഗ്ഗം പോലെ

വരുമിനി 

ഈ മനം ഇതാ സഞ്ചാരം സർവ്വദാ 

ഉൾ തൊടാൻ ഒരേ സംഗീതം തന്നിതാ 

കൈനിറഞ്ഞോ കൺതെളിഞ്ഞോ

വർണ്ണലോകം 

മേഘമേറാൻ ചിറകിനെന്നും

വേഗമെന്നോ 

മുന്നിൽ തേടി വന്നുവെന്നോ 

കാലമെയ്യും പൂക്കളോ 

സർവ്വം എത്ര സുന്ദരം 

ഇനി അർത്ഥം ചൊല്ലും ചിത്രം പോലെ

തെളിയുമൊരീ 

കഥ ഇതാ സഞ്ചാരം സർവ്വദാ 

ഉൾ തൊടാൻ ഒരേ സംഗീതം തന്നിതാ 

ചൽ ചലോ ചലോ സഞ്ചാരം സാധകം 

ചൽ ചലോ ചലോ സംഗീതം സന്തതം

Song information

Music: ജസ്റ്റിൻ പ്രഭാകരൻ

Lyricist: ജോ പോൾ

Singer: സത്യ പ്രകാശ്

Film/album: രാധേശ്യാം

Explore this song