Malayalam lyrics
സ ഗമധനീധ സ ഗമനിധമഗ സ ഗമധനീധ നിസനിധമ മധമഗരിസ സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും വാനമ്പാടികൾ നമ്മൾ ധനിസരി.. ഗരിസനി ധനിസ.. മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടി പാട്ടു പാടിടും നമ്മൾ ഗഗരിസ നിനിധമഗരിസ സ ഗമധനീധ സ ഗമനിധമഗ സഗമധനീധ നിസനിധമ മധമഗരിസ ഒരുപാടുകിളികൾ... പാടും വസന്തത്തിൽ ഒരുകിളിയെ മാത്രം ഓർത്തിരിക്കാൻ മണ്ണിന്റെ മാറിൽ മണിത്തൂവൽ പൊഴിച്ചൊരു കൈയ്യൊപ്പു ചാർത്തും വസന്തക്കിളീ ഓർത്തോമനിക്കുന്ന പൊൻതൂവലായ് കാലം ഈ പാട്ടു നെഞ്ചോടു ചേർത്തു വെയ്ക്കും ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെ നിസനിധമ മധമഗരിസ സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും വാനമ്പാടികൾ നമ്മൾ ധനിസരി.. ഗരിസനി ധനിസ.. മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടി പാട്ടു പാടിടും നമ്മൾ... സ ഗാമധനീധ സ ഗമനിധമഗ സഗമധനീധ നിസനിധമ മധമഗരിസ നിറവിലും നോവിലും നിറംവാരി അണിയും മനസ്സിൻ സ്വരമാണ് ഗാനം കിളിയെ മറന്നാലും കിളിപ്പാട്ടു മായില്ല ഋതുവിനെ.. സ്നേഹിച്ച ഹൃദയങ്ങൾ ഇരുന്നിരുന്നിനിക്കും തേൻപോലെ ഈ ഗാനം ഇതിലേറെ മധുരിക്കും.. ഇനിയൊരുനാൾ ഈ പാട്ടിനു നൽകാൻ.. പൂച്ചെണ്ടുകൾ നീട്ടുന്നു വെൺതാരക ദൂരെ... നിസനിധമ മധമഗരിസ (സ്വപ്നച്ചിറകിലൊന്നായ്)
Song information
Music: ബിജിബാൽ
Lyricist: സന്തോഷ് വർമ്മ
Singer: സച്ചിൻ വാര്യർതാൻസൻ ബേർണി ശിൽപ രാജു
Film/album: നെല്ലിക്ക
Explore this song
- Singer: സച്ചിൻ വാര്യർതാൻസൻ ബേർണി ശിൽപ രാജു
- Film / album: നെല്ലിക്ക
- Composer: ബിജിബാൽ
- Lyricist: സന്തോഷ് വർമ്മ