Malayalam lyrics
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം ഞാനോന്നു കരയുമ്പോളറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..) കല്ലെടുക്കും കണിത്തുമ്പിയെ പോലെ ഒരുപാടു നോവുകൾക്കിടയിലും പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..] എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന നന്മ തൻ പീലിയാണച്ഛൻ (2) കടലാസു തോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ ഉടലാർന്ന കാരുണ്യമച്ഛൻ കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..) അറിയില്ലെനിക്കേതു വാക്കിനാ- ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2) എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമ സങ്കൽപമച്ഛൻ അണയാത്ത ദീപമാണച്ഛൻ കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..)
Song information
Music: വിദ്യാസാഗർ
Lyricist: കൈതപ്രം
Singer: ബിജു നാരായണൻ
Raaga: സിന്ധുഭൈരവി
Film/album: സത്യം ശിവം സുന്ദരം
Explore this song
- Singer: ബിജു നാരായണൻ
- Film / album: സത്യം ശിവം സുന്ദരം
- Composer: വിദ്യാസാഗർ
- Lyricist: കൈതപ്രം