Malayalam lyrics
സ്മരണകൾ കാടായ് ഇലയിളകുമ്പോൾ അത് കാറ്റല തൻ കഥ പറയലാവാം പ്രണയഗതമാവാം സ്മരണകൾ കാറ്റായ് കതകു തുറക്കേ അത് നിൻ കഥയായ് പകലുമിറയിൽ ഞാൻ പ്രണയ ദലമീ ഞാൻ നിഗൂഢമായ വനം വളർത്ത പൂവ് നീ സ്‌മൃതി ഋതു ഏറി വന്നുവോ വിദൂര സൂര്യൻ നിൻ സമീപമെത്തിയോ സ്‌മൃതിയതിലൂയലാടി ഞാൻ ഒരു വേള ഓർമ്മകൾ പുലർ കാല സ്വപ്നമായിടാം പുലർ കാല സ്വപ്നവും ചിര കാല സത്യമായ് വരാം പ്രണയം മാത്രമാണ് സകലം തപം പിളർന്നെഴും അപൂർവ ശലഭമേ മലരതിലൊന്നിരിക്കുമോ ആ.. ആ.. അഗാധ നിദ്ര തൻ കിടാവിവന്റെ പൊൻ ചിറകിതളായ് മാറുമോ കൊടു നോവിനോർമ്മ പോൽ പുതു പൂവിടർന്ന പാടിവൾ പുതു പൂവിടർന്നതിൽ പടരും പരാഗമായ് ഞാൻ പ്രണയം പൂത്ത വിപിനം നമ്മൾ (സ്മരണകൾ കാടായ് )
Song information
Music: സച്ചിൻ ബാലു
Lyricist: അൻവർ അലി
Singer: ഷഹബാസ് അമൻസിതാര കൃഷ്ണകുമാർ
Film/album: ഭൂമിയിലെ മനോഹര സ്വകാര്യം
Explore this song
- Singer: ഷഹബാസ് അമൻസിതാര കൃഷ്ണകുമാർ
- Film / album: ഭൂമിയിലെ മനോഹര സ്വകാര്യം
- Composer: സച്ചിൻ ബാലു
- Lyricist: അൻവർ അലി