Malayalam lyrics
സാമഗാനലയഭാവം... സുഖസാന്ദ്രമധുര സംഗീതം.... സരസ്വതിതൻ വരമാണിക്യവീണയിൽ ജനകരാഗമിത് മധുരം മധുരം... (സാമഗാന...) മേലേ മേഘപഥങ്ങളിൽ ആതിരാ- ത്തേരിൽ ഗന്ധർവ്വ ശ്രീചലനം ഋതുഭേദങ്ങളാൽ പ്രകൃതിവിതാനം ഗിരിസാനുക്കളിൽ പ്രമദസ്വനം ഗാനത്തിൻ പദമെത്ര മധുരിതമാപാദം ലയം സ്വർഗ്ഗസമമിതു നുകർന്നു ലയിച്ച മനസ്സിലൊരു ഞൊടി അനിതര- ലഹരിയൊരനുഭവമരുളവെ (സാമഗാന...) ചാരേ നീലമുളംകുഴൽ ഏകമായ് പാടും സൗന്ദര്യ ശ്രീലയനം സമതാളങ്ങളിൽ മൃദംഗനിനാദം ഇനി മോഹങ്ങളോ പ്രണയമയം ഗാനത്തിൻ പദമെത്ര മധുരിതമാപാദം ലയം സ്വർഗ്ഗസമമിതു നുകർന്നു ലയിച്ച മനസ്സിലൊരു ഞൊടി അനിതര- ലഹരിയൊരനുഭവമരുളവെ (സാമഗാന...)
Song video
Song information
Music: ബോംബെ രവി
Lyricist: കെ ജയകുമാർ
Singer: മനോജ് കൃഷ്ണൻ
Raaga: സിംഹേന്ദ്രമധ്യമം
Film/album: കളിവാക്ക്
Explore this song
- Singer: മനോജ് കൃഷ്ണൻ
- Film / album: കളിവാക്ക്
- Composer: ബോംബെ രവി
- Lyricist: കെ ജയകുമാർ