Malayalam lyrics
അനാഥമാം നോവേ ആനന്ദമേ അനന്തമായ് പായും അൻപേ തമ്മിൽ നീറി നാം നീറ്റലായി നാം പോകാത്ത യാത്ര നാം എങ്ങുമെത്താ റോഡു നാം സ്നേഹദ്വീപിലെ പേക്കിനാ റാന്തലിലീയൽ നാം നൂഹിൻ പേടകം ഏറിടാ പ്രാവുകൾ ... നാമേ ഈ രാവിനായ് മാത്രമായ് നിശാഗന്ധി പൂവിട്ടപോൽ നാളേയ്ക്കു കേൾക്കാൻ വെറും വിഷാദങ്ങൾ പാടുന്നപോൽ ഈ വിജനതതൻ റോഡാകെയും ചിന്നുന്നു രാത്താരകൾ സൂര്യനിൽ വീണെന്നും ചാവുന്നീ പാതിരാ ഈ സ്നേഹദ്വീപിലെ പേക്കിനാ റാന്തലിലീയൽ നാം നൂഹിൻ പേടകം ഏറിടാ പ്രാവുകൾ ... നാമേ സ്നേഹദ്വീപിലെ പേക്കിനാ റാന്തലിലീയൽ നാം നൂഹിൻ പേടകം ഏറിടാ പ്രാവുകൾ ... നാമേ
Song information
Music: ഗോവിന്ദ് വസന്ത
Lyricist: അൻവർ അലി
Singer: പ്രദീപ് കുമാർചിന്മയി
Film/album: ലിറ്റിൽ മിസ്സ് റാവുത്തർ
Explore this song
- Singer: പ്രദീപ് കുമാർചിന്മയി
- Film / album: ലിറ്റിൽ മിസ്സ് റാവുത്തർ
- Composer: ഗോവിന്ദ് വസന്ത
- Lyricist: അൻവർ അലി