Malayalam lyrics
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം സഖി നീ വരുമെങ്കില്‍ മധുരത്താല്‍ മണിമാളിക പണിയാം മധു നീ തരുമെങ്കില്‍ സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാൻ സഖി നീ വരുമെങ്കില്‍ മധുരത്താല്‍ മണിമാളിക പണിയാം മധു നീ തരുമെങ്കില്‍ ഏതു ജന്മം മുതലേ നമ്മള്‍ സഹയാത്രികരായി ഏതു പൊന്നിന്‍ പാശത്താല്‍ നാം ബന്ധിതരായി വരു പ്രേയസീ കുളിര്‍ത്തെന്നലായി പ്രിയമാനസാ മധുമാരിയായി സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാൻ സഖി നീ വരുമെങ്കില്‍ മധുരത്താല്‍ മണിമാളിക പണിയാം മധു നീ തരുമെങ്കില്‍ കളകള സ്വരമായി സുന്ദരി നീയെന്‍ ചാരത്തുണ്ടെങ്കില്‍ കളകള സ്വരമായി സുന്ദരി നീയെന്‍ ചാരത്തുണ്ടെങ്കില്‍ മാനസവീണയില്‍ മധുരിതമാം നവനാദമുണര്‍ന്നേനെ വരു പ്രേയസീ ... കുളിര്‍ത്തെന്നലായ് പ്രിയ മാനസാ മധുമാരിയായ് സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാൻ സഖി നീ വരുമെങ്കില്‍ മധുരത്താല്‍ മണിമാളിക പണിയാം മധു നീ തരുമെങ്കില്‍ അരിയൊരു ചിരിയും തൂകി പ്രിയനെന്നരികത്തുണ്ടെങ്കില്‍ അരിയൊരു ചിരിയും തൂകി പ്രിയനെന്നരികത്തുണ്ടെങ്കില്‍ അതുമതി ജീവിതം ശോഭിതമായി നാം എന്നും കണ്ടെങ്കില്‍ വരു പ്രേയസീ കുളിര്‍ത്തെന്നലായ് പ്രിയ മാനസാ മധുമാരിയായ് സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം സഖി നീ വരുമെങ്കില്‍ മധുരത്താല്‍ മണിമാളിക പണിയാം മധു നീ തരുമെങ്കില്‍ ഏതു ജന്മം മുതലേ നമ്മള്‍ സഹയാത്രികരായി ഏതു പൊന്നിന്‍ പാശത്താല്‍ നാം ബന്ധിതരായി വരു പ്രേയസീ കുളിര്‍ത്തെന്നലായി പ്രിയ മാനസാ മധുമാരിയായി സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാൻ സഖി നീ വരുമെങ്കില്‍ മധുരത്താല്‍ മണിമാളിക പണിയാം മധു നീ തരുമെങ്കില്‍
Song video
Song information
Music: ബെന്നറ്റ് - വീത്‌രാഗ്
Lyricist: റഫീക്ക് അഹമ്മദ്
Singer: ബെന്നറ്റ് - വീത്‌രാഗ്ചിത്ര അയ്യർ
Film/album: സൂര്യകിരീടം
Explore this song
- Singer: ബെന്നറ്റ് - വീത്‌രാഗ്ചിത്ര അയ്യർ
- Film / album: സൂര്യകിരീടം
- Composer: ബെന്നറ്റ് - വീത്‌രാഗ്
- Lyricist: റഫീക്ക് അഹമ്മദ്