Malayalam lyrics

സുന്ദരനോ സൂരിയനോ
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും മമമന്ദിരത്തില്‍
ഇന്ദുകലാധരനെന്‍ കാന്തന്‍
നീലാംബരീ നീ വൈകാതെ ചൊല്ലൂ
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ
(സുന്ദരനോ...)
 
കൈതോലക്കാറ്റൊന്നു കുഴല്‍ വിളിച്ചാല്‍
കണവന്റെ വരവാണെന്നു തോന്നും
കളവാണിക്കിളിയുടെ കുരവ കേട്ടാല്‍
കല്യാണനാളാണെന്നു തോന്നും
വെണ്ണിലാവത്ത് കണ്ണുറങ്ങാതെ
ഞാനെന്നും കാത്തിരിക്കും
മാരന്‍ സുന്ദരനോ ??
(സുന്ദരനോ..)
 
സംക്രാന്തിത്താലത്തില്‍ തിരിതെളിഞ്ഞാല്‍
സീമന്തയോഗമായെന്നു തോന്നും
താംബൂലത്തളിരു ഞാനൊരുക്കിവയ്‌ക്കും
പൂവമ്പനെ ഞാനോര്‍ത്തു പാടും
പഞ്ചമിക്കാവില്‍ ചന്ദനത്തേരില്‍
ഞാനെന്നും കാത്തിരിക്കും
മാരന്‍ സുന്ദരനോ ??
(സുന്ദരനോ...)

Song information

Music: എം ജയചന്ദ്രൻ

Lyricist: രാജീവ് ആലുങ്കൽ

Singer: സുജാത മോഹൻ

Raaga: പുന്നാഗവരാളി

Film/album: കനകസിംഹാസനം

Explore this song