Malayalam lyrics

സൈക്കിൾ വന്നു ബെല്ലടിച്ചു

ഞാൻ പറഞ്ഞു മാറി നിൽക്കാൻ

ആരുമാരും മാറിയില്ല.......

വണ്ടി മുട്ടി തോട്ടിൽ വീണു

ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ

എന്റെ പേരിൽ കുറ്റമില്ല...

വൺ ടൂ ത്രീ ഫോർ

മാങ്ങ നോക്കി കല്ലെറിഞ്ഞു...

അപ്പുറത്തെ ചക്ക വീണു

ഓടു പൊട്ടി ചാക്ക ഞെട്ടി തട്ടിമുട്ടി നെറ്റി പൊട്ടി

ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ

എന്റെപേരിൽ കുറ്റമില്ല

വൺ ടൂ ത്രീ ഫോർ.............

ഹേയ് ..ഹേയ്.. ഹേയ് ഹേയ് ഹേയ് ഹേയ് ..

കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കര

കൊക്കരക്കോ.. കോഴി കൂവി

തീറ്റയില്ല...വെള്ളമില്ല

വാതിൽ നീക്കി നോക്കി

കൊഴിയെല്ലാം മേളിൽ ചാടി

ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ

എന്റെപേരിൽ കുറ്റമില്ല

വൺ ടൂ ത്രീ ഫോർ

പന്തടിക്കാൻ വട്ടം കൂടി

പാടവക്കിൽ ചെന്നു നോക്കി

ഞാറിൽ വീണു ചേറിൽ വീണു

ഞാറു പോയി ചേറുമായി...

ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ

എന്റെപേരിൽ കുറ്റമില്ല

വൺ ടൂ ത്രീ ഫോർ

ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ

എന്റെപേരിൽ കുറ്റമില്ല

വൺ ടൂ ത്രീ ഫോർ

Song information

Music: ബിജിബാൽ

Lyricist: സന്തോഷ് വർമ്മ

Singer: ദയ ബിജിബാൽദേവദത്ത് ബിജിബാൽ ഹരികിരണ്‍രോഹിത്സൂര്യ വിനോദ് നമ്പ്യാർ

Film/album: ജിലേബി

Explore this song