Malayalam lyrics
പറയാൻ കൊതിച്ചൊരെന്റെ വാക്കിൽനീ നുകരാൻ കൊതിച്ച തേൻ തുളിമ്പിയോ പറയുമരിയമൊഴികൾ പ്രണയമധുരമായ് ശലഭമായ് ഉയരുവാൻ മലരിനും മോഹമായ് ഇതളുകൾ ചിറകുപോൽ വിരിയുവാനോ ഹൃദയമാശകൊൾകയായ് ശലഭമായ് ഉയരുവാൻ മലരിനും മോഹമായ് ആർദ്രമായ് മധുരനൊമ്പരം എന്റെ കാതിൽ നിൻ സ്നേഹം മർമ്മരം നിൽപ്പൂ ഞാൻ ഹൃദയദാഹമായ് എന്റെ കുമ്പിളിൽ തീർത്ഥമായ് വരൂ പരിണയത്തിനീ പ്ര്കൃതി പന്തലായ് കടൽക്കിളീ പറന്നു വാ തരംഗതാളമൊത്തു പാടിവാ.. അലസമായ് അലയുമീ ശലഭമായ് ഉയരുവാൻ മലരിനും മോഹമായ് ആ ... മാലതിൽമുകുളമാലയായി നിന്റെ മാറിലെ രോമഹർഷമായ് മാറുമീ നിമിഷശോഭയെൻ വാഴ്വിലാകവേ കാത്തിരുന്നു ഞാൻ തരുണ മാനസം മധു പകർന്നിടാൻ കൊതിക്കയായ് വിളിക്കയായ് നിലാവുപൂക്കുമീ വയൽക്കരെ അരുമയായ് മുരളുമീ ശലഭമായ് ഉയരുവാൻ മലരിനും മോഹമായ് ഇതളുകൾ ചിറകുപോൽ വിരിയുവാനോ ഹൃദയമാശകൊൾകയായ്
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: ശ്രേയ ഘോഷൽസുദീപ് കുമാർ
Film/album: കളിമണ്ണ്
Explore this song
- Singer: ശ്രേയ ഘോഷൽസുദീപ് കുമാർ
- Film / album: കളിമണ്ണ്
- Composer: എം ജയചന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്