Malayalam lyrics
വരവേൽക്കയായ് ഏകാന്തവീഥി പഥികാ വരൂ വരൂ പകലും മറഞ്ഞു (വരവേൽക്കയായ്..) ഏകാന്തയാനം തരളപദം മൂവന്തിപ്പൊൻ താരം ഇനിയൊരു സാക്ഷി കടലല പാടും കദനകുതൂഹലം (2) അനുപദമാഹാ പിറകേ വരുന്നൂ പകലും മറഞ്ഞു (വരവേൽക്കയായ്..) സ്നേഹാർദ്രമൂകം വിട പറയാൻ നിൻ പിന്നിൽ നീളും നിറമിഴിയേതോ പുലരൊളി വീണ്ടും തുയിലുണരില്ലേ കുയിലുകൾ പാടീ തുയിലുണരില്ലേ തളിർ ചൂടില്ലേ തരുനിര വീണ്ടും പകലും മറഞ്ഞൂ (വരവേൽക്കയായ്..) ---------------------------------------------------------------
Song information
Music: സലിൽ ചൗധരി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: തുമ്പോളി കടപ്പുറം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: തുമ്പോളി കടപ്പുറം
- Composer: സലിൽ ചൗധരി
- Lyricist: ഒ എൻ വി കുറുപ്പ്