Malayalam lyrics

വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞുതുള്ളി ഉറങ്ങി...
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി അവളേ..
പനിനീര്‍ മലരാക്കി...
കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ് ചാരിയതാരേ..
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മാറിയതാരേ..
അവളുടെ മിഴിയില്‍ കരിമഷിയാലേ
കനവുകളെഴുതിയതാരേ‍..
നിനവുകളെഴുതിയതാരേ അവളേ
തരളിതയാക്കിയതാരേ..
മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
മഴയായ് ചാറിയതാരേ...
ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
കുയിലായ് മാറിയതാരേ..
അവളുടെ കവിളിലില്‍ തുടു വിരലാലേ
കവിതകളെഴുതിയതാരേ..
മുകുളിതയാക്കിയതാരേ അവളേ
പ്രണയിനിയാക്കിയതാരേ..
 
.

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: സച്ചിദാനന്ദൻ പുഴങ്കര

Singer: സുജാത മോഹൻ

Raaga: കാപി

Film/album: പ്രണയവർണ്ണങ്ങൾ

Explore this song