Malayalam lyrics

നീഹാരം പെയ്തൊരീ നീലാമ്പൽ പൂക്കളോ

മാലേയം ചൂടുമീ പൂമൂടും സന്ധ്യയിൽ

വെണ്മതിയേ മുകിലഴകേ അരികിൽ ഞാൻ ഈണമാകാം

ഒരു തൂവൽച്ചിറകായ് നാം അതിലോലം കാറ്റിലാടീ

നിഴൽ വീണ പാതയിൽ കൊഴിയുന്നൂ പൂവുകൾ

തിര മായ്ക്കും നോവിൻ നഖരേഖകൾ

വിരിയുന്ന പൂവനം ചിരി തൂകി നിൽക്കവേ 

കൈക്കുരുന്നായ് നിന്നെ ഇളവേറ്റിടാം

ഇതൾനീർത്തും പുതിയ പുലർ വേളയിൽ

ഇനി നമ്മൾ ശലഭങ്ങളായ്

വെണ്മതിയേ മുകിലഴകേ അരികിൽ ഞാൻ ഈണമാകാം

ഒരു തൂവൽച്ചിറകായ് നാം അതിലോലം കാറ്റിലാടീ

ഉയിരിന്റെ കൂട്ടിലെ നനവാർന്ന തന്ത്രിയിൽ 

മധുരാഗം നീ തൊട്ടുണർത്തിയോ

വെയിലേറ്റു വാടുമെൻ കനവിന്റെ പീലികൾ 

കതിരാടീ നീ വന്ന മാത്രയിൽ

പ്രണയാർദ്രം ഈ സാന്ദ്രതീരം 

ഇനി നമ്മൾ നിറസന്ധ്യയായ്

വെണ്മതിയേ മുകിലഴകേ അരികിൽ ഞാൻ ഈണമാകാം

ഒരു തൂവൽച്ചിറകായ് നാം അതിലോലം കാറ്റിലാടീ

Song information

Music: പ്രദീപ് ടോം

Lyricist: ധന്യ പ്രദീപ് ടോം

Singer: ലിബിൻ സ്കറിയകീർത്തന എസ് കെ

Film/album: ഗാർഡിയൻ

Explore this song