Malayalam lyrics
വാവയ്ക്കും പാവയ്ക്കും കുഞ്ഞുടുപ്പ് തുമ്പിക്കും തുളസിക്കും പട്ടുടുപ്പ് വല്ലാത്തൊരുടുപ്പിട്ട് വക്കാണം നടത്തണ് വാങ്കോഴിപ്പൂവനും തലയെടുപ്പ് വാവയ്ക്കും പാവയ്ക്കും കുഞ്ഞുടുപ്പ് തുമ്പിക്കും തുളസിക്കും പട്ടുടുപ്പ് ഉച്ചയുണർന്നാൽ സൂര്യമ്മാവന്റെ ഉടുപ്പു പൊള്ളണ വെയില് അടുത്തുപോകാതൊളിച്ചു നിൽക്കാം അടുത്ത മാമരത്തണല് ചെറ്യമ്മ ചൂടണ ചെമ്പരത്തിക്കുട കണ്ട് കൊതികൊതിക്ക് (വാവയ്ക്കും...) ഉറക്കമില്ലാത്തമ്പിളിമാമന്റെ ഉടുമുണ്ട് വെള്ളിനിലാവ് നനച്ചുടുത്തത് പിഴിഞ്ഞുണക്കി കറുത്തുപോയത് വാവ് വാവേ വാവേ മാമുണ്ണ് ചെറ്യമ്മ തന്നൊരു പുള്ളിയുടുപ്പിട്ട് ചായുറങ്ങ്
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: എസ് രമേശൻ നായർ
Singer: എം ജി ശ്രീകുമാർശബ്നം
Film/album: മദാമ്മ
Explore this song
- Singer: എം ജി ശ്രീകുമാർശബ്നം
- Film / album: മദാമ്മ
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ