Malayalam lyrics
ഹേയ് ..ഓ.... ഹേയ് വാ വാ മനോരഞ്ജിനീ സുരാംഗനേ സൂപ്പർ സുരസുന്ദരീ നളചരിതം കഥയിൽ ദമയന്തിയോ കണ്വാശ്രമത്തിൻ കാവ്യ ശകുന്തളയോ ഒമർഖയാമിൻ കവിത തുളുമ്പുന്ന മധുപാത്രമോ നല്ല നാളിന്റെ ആശംസയേകും രാജഹംസങ്ങളേ ശ്യാമവാനിന്റെ സംഗീതമേവും പുഷ്പ മൗനങ്ങളേ ഈ കളങ്ങളിൽ വന്നു കൂടുമോ കൂടുമോ ഈ ലയങ്ങളിൽ നൃത്തമാടുമോ ആടുമോ ഇന്നുദിക്കുമമ്പിളിക്ക് ജന്മനാൾ ജന്മനാൾ ഇന്നിവൾക്ക് കൈ നിറച്ച് ചെണ്ടുകൾ (2) (വാ വാ മനോരഞ്ജിനി.....) പൂങ്കുരുന്നേ വിരുന്നിൽ വിളമ്പി ചിത്ര നൈവേദ്യങ്ങൾ ആനയിക്കുവാൻ വാദ്യമേളകൾ മേളകൾ അപ്സരസ്സുകൾ നിന്റെ ദാസികൾ ദാസികൾ തേരിറങ്ങി വന്ന രാജകന്യയോ ദേവലോക നർത്തകിയാം മങ്കയോ(2) (വാ വാ മനോരഞ്ജിനി.....)
Song information
Music: രവീന്ദ്രൻ
Lyricist: രവീന്ദ്രൻകെ ജയകുമാർ
Singer: എം ജി ശ്രീകുമാർ
Raaga: കാനഡ
Film/album: ബട്ടർഫ്ലൈസ്
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: ബട്ടർഫ്ലൈസ്
- Composer: രവീന്ദ്രൻ
- Lyricist: രവീന്ദ്രൻകെ ജയകുമാർ