Malayalam lyrics

വെറുതെ ഒന്നു കാണുവാൻ
വെറുതെ ഒരു മോഹം
പ്രിയതേ നിൻ കപോലം
തഴുകാനുള്ളിൽ ദാഹം
(വെറുതെ......)

അറിയാതെയറിയാതെ എന്നുള്ളിൽ
മൂളുന്നു പാടീ വിമൂകം
കരളിന്നുള്ളിലെ ചില്ലയിലേതോ
കിളിയുടെ ചിറകടി മാത്രം
വരുമോ നീയെന്നരികിൽ
വരുമോ നീയെന്നരികിൽ
(വെറുതെ...)

അനുഭൂതികൾ തൻ ശീലുകളിൽ
എഴുതീ നിന്നനുരാഗം
മണിവീണയിലെ രാഗതന്ത്രികൾ
മീട്ടി മധുരമാം രാഗം
വരുമോ നീയെന്നരികിൽ
വരുമോ നീയെന്നരികിൽ
(വെറുതെ...)

Song information

Music: മുരളി കൃഷ്ണ

Lyricist: എം ഡി രാജേന്ദ്രൻ

Singer: കെ കെ നിഷാദ്

Film/album: ചാന്ദ്‌നി-ആൽബം

Explore this song