Malayalam lyrics
വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ.. തല വടിക്കുന്നോർക്ക് തലവനാം ബാലൻ വെറുമൊരു ബാലനല്ലിവനൊരു കാലൻ ബാലൻ ഒരു കാലൻ മുടിമുറിശീലൻ അതി ലോലൻ മുഖവടിവേലൻ ജനതോഴൻ നമ്മുടെ ബാലൻ ബാലൻ ബാലൻ ബാലൻ (വ്യത്യസ്തനാമൊരു ബാർബറാം) പുളകം പതയ്ക്കുന്ന ക്രീമുമായെത്തി വദനം മിനുക്കുന്ന മീശ പ്രകാശാ ആമാശയത്തിന്റെ ആശ നിറവേറ്റാൻ രോമാശയങ്ങൾ അറുക്കുന്ന വീരാ.... താര രാജാവിന്റെ സ്നേഹിതൻ ബാലൻ ഈരാറ്റുപേട്ടേന്ന് വേരറ്റ ബാലൻ ഒന്നുമേ അറിയാത്ത പാവത്തിനെ പ്പോലെ എല്ലാമൊളിപ്പിച്ചു വെയ്ക്കുന്ന കള്ളൻ ( ബാലൻ ഒരു കാലൻ....) കവിളിൽ തലോടുന്ന ബ്ലേയ്ഡിനെ പോലെ സ്റ്റെയിൻലെസ്സ് സ്റ്റീലിൻ മനസ്സാണു ബാലൻ കത്തിയും താടിയും ഒന്നിച്ചു ചേരുമ്പോൾ നിണം പൊടിയ്ക്കാത്തൊരു ക്ഷൌരപ്രവീണൻ ( ബാലൻ ഒരു കാലൻ..) വ്യത്യസ്തനാമൊരു ബാർബറാം ബാലനെ മൊത്തത്തിൽ നമ്മൾ തിരിച്ചറിയുന്നൂ മേലൂക്കാവിന്റെ അഭിമാനമാകും ബാർബറാം ബാലാ നിനക്കഭിവാദ്യം.. (ബാലൻ ഒരു കാലൻ)
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: അനിൽ പനച്ചൂരാൻ
Singer: പ്രദീപ് പള്ളുരുത്തിഅനിൽ പനച്ചൂരാൻ
Raaga: മോഹനം
Film/album: കഥ പറയുമ്പോൾ
Explore this song
- Singer: പ്രദീപ് പള്ളുരുത്തിഅനിൽ പനച്ചൂരാൻ
- Film / album: കഥ പറയുമ്പോൾ
- Composer: എം ജയചന്ദ്രൻ
- Lyricist: അനിൽ പനച്ചൂരാൻ