Malayalam lyrics
വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ... കണ്ണുഴിഞ്ഞ് കാത്തിരിക്കും കാവലാണ് നീ... മഞ്ഞുതൂവൽ പോലെ... എൻ നെറുകിൽ കൈതലോടും നേരം... പിഞ്ചു പൈതലാവും... എൻ മനസറിയാതേ... ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ... പകരമീ ഞാനെന്തു നൽകാനെന്നമ്മേ... കരളുരുകുമ്പോളാ... ചിരി നീട്ടാമോ... മിഴിനീരെല്ലാം മായുന്നു നിന്നിൽ... പെരുമഴയെന്നാലും... വെയിലെന്നാലും... കുടയാകുന്നോരലിവെന്നും നീയേ... വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ... കണ്ണുഴിഞ്ഞ് കാത്തിരിക്കും കാവലാണ് നീ... അക്ഷരം പകർന്നകാലം... നീ കൊളുത്തിവച്ചതാം... സൂര്യദീപം... ഉള്ളിനുള്ളിൽ... പൊൻപ്രകാശമായതും... പൂക്കുറുമ്പു കാട്ടിടുമ്പോൾ നീ എടുത്ത ചൂരലും... എന്നുമെന്നും... കൂട്ടുപോരും... തേൻ തുളുമ്പും ഓർമ്മയായ്... അമ്മയുള്ള കാലത്തോളം കുഞ്ഞുതുമ്പിയാണു ഞാൻ... ലോകമാകെ പാറിയാടും മാറിൽ വന്നു ചാഞ്ഞിടാം... നോമ്പ് നോറ്റ്... കാത്തുവയ്ക്കാൻ... നിന്നെ നെഞ്ചിലെന്നുമേ... വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ... കണ്ണുഴിഞ്ഞ് കാത്തിരിക്കും കാവലാണ് നീ... മഞ്ഞുതൂവൽ പോലെ... എൻ നെറുകിൽ കൈതലോടും നേരം... പിഞ്ചു പൈതലാവും... എൻ മനസറിയാതേ... ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ... പകരമീ ഞാനെന്തു നൽകാനെന്നമ്മേ... കരളുരുകുമ്പോളാ... ചിരി നീട്ടാമോ... മിഴിനീരെല്ലാം മായുന്നു നിന്നിൽ... പെരുമഴയെന്നാലും... വെയിലെന്നാലും... കുടയാകുന്നോരലിവെന്നും നീയേ...
Song information
Music: കൈലാഷ് മേനോൻ
Lyricist: മനു മൻജിത്ത്
Singer: നജിം അർഷാദ്കെ എസ് ഹരിശങ്കർ മഞ്ജരിദേവിക സൂര്യ പ്രകാശ്
Film/album: ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
Explore this song
- Singer: നജിം അർഷാദ്കെ എസ് ഹരിശങ്കർ മഞ്ജരിദേവിക സൂര്യ പ്രകാശ്
- Film / album: ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
- Composer: കൈലാഷ് മേനോൻ
- Lyricist: മനു മൻജിത്ത്