Malayalam lyrics
വിടചൊല്ലി പിരിയുവാൻ വയ്യെങ്കിലും വിലപിച്ചു തീരുവാനല്ലെങ്കിലും വിടചൊല്ലി പിരിയുവാൻ വയ്യെങ്കിലും വിലപിച്ചു തീരുവാനല്ലെങ്കിലും വിധിയെന്ന വേടന്റെ വിഷമുള്ള ശരമേറ്റ് വിഘടിച്ചു പോകുന്നു നമ്മൾ അറിയാതെ അറിയാതെ [ വിടചൊല്ലി.... ചിരിയുടെ തിരിയേഴും മനസ്സിൽ കൊളുത്തി കാണുന്നു കണി നമ്മൾ കണ്ണിൽ നിറമാകെ ഒന്നായിന്നെഴുതുന്നു മണ്ണിൽ ചിലനേരം മിഴിയിൽ മഴനീരു വെറുതേ ചിലനേരം മിഴിയിൽ മഴനീരു വെറുതേ കുതിരും കലരും എഴുതിയതാകെ അറിയാതെ അറിയാതെ [ വിടചൊല്ലി.... പകലൊളി പടിചാരും ഇരുളിൽ അരങ്ങിൽ ദീപങ്ങൾ അണിയുന്നു നമ്മൾ ശുഭരാത്രി നേരുന്നു പതിവായി നമ്മൾ ചിറകേറും മുകിലോ കരിപോലെ വെറുതേ ചിറകേറും മുകിലോ കരിപോലെ വെറുതേ പുരളും പടരും കനവിനു മേലെ അറിയാതെ അറിയാതെ [ വിടചൊല്ലി....
Song video
Song information
Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വിധു പ്രതാപ്
Film/album: ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം
Explore this song
- Singer: വിധു പ്രതാപ്
- Film / album: ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ