Malayalam lyrics
വിട പറയാം ചിരിയോടെ മറുമൊഴിയും ഇടറാതെ ഇടനെഞ്ചിൽ പെയ്യാമേഘക്കാറോടെ വഴി മാറിപ്പാറി വേനൽപ്പൂത്തുമ്പി നിറവായ് എന്നാളും നിനവായ് പോന്നീടാൻ ഈ മൂടൽ മഞ്ഞിൽ മുങ്ങും താരം പോൽ ആ കാണാദൂരത്തുണ്ടേ ആരാരോ കൺ നനയാതെ കൺ നനയാതെ പോവുകയായ് അകലാനാവാതേ ഉള്ളുലയാതെ ഉള്ളുലയാതെ പോവുകയായ് പിരിയാനാവാതേ വിട പറയാം ചിരിയോടെ മറുമൊഴിയും ഇടറാതെ ഇടനെഞ്ചിൽ പെയ്യാമേഘക്കാറോടെ വഴി മാറിപ്പാറി വേനൽപ്പൂത്തുമ്പി ആ ... ആ ... മറന്നിടാനിനി മറന്നുപോകാം നാം നെയ്ത നിമിഷങ്ങളെ കരൾച്ചെരാതിൽ തിരിനിലാവായ് നീയെന്നും തെളിഞ്ഞുണരും മനം തിരയുന്നെന്നാൽ അകം പൊള്ളുന്നെന്നാൽ ഒരു വാക്കിൽ ചാരേ ചേരാം തനിച്ചല്ല നീ നിൻ വഴിയാത്ര നീളെ ഇനിയെത്ര നേരം കാണാം വര്രുതെോർത്തീടാൻ അകമേ ചേർത്തീടാൻ ഈ സ്നേഹം ചാലിച്ചെഴുതിയതോ എന്നോർമ്മത്താളിൽ പീലിച്ചന്തങ്ങൾ കൺ നനയാതേ കൺ നനയാതേ പോവുകയായ് അകലാനാവാതേ ഉള്ളുലയാതേ ഉള്ളൂലയാതേ പോവുകയായ് പിരിയാനാവാതേ വിട പറയാം ചിരിയോടെ മറുമൊഴിയും ഇടറാതെ ഇടനെഞ്ചിൽ പെയ്യാമേഘക്കാറോടെ വഴി മാറിപ്പാറി വേനൽപ്പൂത്തുമ്പി
Song information
Music: ജസ്റ്റിൻ പ്രഭാകരൻ
Lyricist: മനു മൻജിത്ത്
Singer: നവനീത് ഉണ്ണികൃഷ്ണൻ
Film/album: ഹൃദയപൂർവ്വം
Explore this song
- Singer: നവനീത് ഉണ്ണികൃഷ്ണൻ
- Film / album: ഹൃദയപൂർവ്വം
- Composer: ജസ്റ്റിൻ പ്രഭാകരൻ
- Lyricist: മനു മൻജിത്ത്