Malayalam lyrics
വാടാതെ വീഴാതെ വീറോടെ പായുന്നേ തോളോടെ തോളേരി നമ്മൾ ഓരോരോ നാടേറി കൂടാരം ചേരുന്നേ ദൂരങ്ങൾ തേടുന്നേ നാളെ പോണേ ഈ കാലം പോണേ കൂടെ ചേരാം.. നോവിൻ കാർമേഘം മാറ്റാം നേടാം പുത്തൻ നാളെ.... ഉ ..ഉ ..ഉ വാടാതെ വീഴാതെ വീറോടെ പായുന്നേ തോളോടെ തോളേരി നമ്മൾ പോണേ ഈ കാലം പോണേ കൂടെ ചേരാം.. നോവിൻ കാർമേഘം മാറ്റാം ഇരുകൈയ്യാൽ നേടീടാം.. പുത്തൻ നാളെ.. ഓരോ ഓരോ കരയാകുന്നോർ നഗരമിന്നു വന്നു ചേക്കേറി ഉയിര് പങ്കുവച്ചു കൂട്ടായി മുന്നോട്ടു മുന്നോട്ടു നീങ്ങാൻ കനവ് വേറെ വേറെ ആകുന്നോർ കരള് നൊന്തെരിഞ്ഞ് നീറുമ്പോൾ വെറുതെ പുഞ്ചിരിച്ചു പോകുന്നോർ വാ ..വാ ..വാ.. വാടാതെ വീഴാതെ വീറോടെ പായുന്നേ തോളോടെ തോളേരി നമ്മൾ ഓരോരോ നാടേറി കൂടാരം ചേരുന്നേ ദൂരങ്ങൾ തേടുന്നേ നമ്മൾ (റാപ്പ് ) ചാരെ വന്നേ നീ ഓതും മൊഴികൾ ഉയിരായ് മാറും ഓരോരോ ചിരികൾ ചിറകായ് ചേരാം എന്നെന്നും ഇതിലെ പോകാം ഇനിയും ദൂരെ രാവിന്നപ്പുറത്തു ചേലോടെ ചേലോടെ ജീവിതത്തുടിപ്പ് കാണുന്നു കാണുന്നു വേഗമൊന്നെടുക്കു നീയോട് ഞാനോട് വാ ..വാ ... രാവിന്നപ്പുറത്തു ചേലോടെ ചേലോടെ ജീവിതത്തുടിപ്പ് കാണുന്നു കാണുന്നു വേഗമൊന്നെടുക്കു നീയോട് ഞാനോട് പോണേ ഈ കാലം പോണേ കൂടെ ചേരാം.. നോവിൻ കാർമേഘം മാറ്റാം നേടാം പുത്തൻ നാളെ....
Song information
Music: ശങ്കർ ശർമ്മ
Lyricist: ബി കെ ഹരിനാരായണൻ
Singer: അരുൺ ഹരിദാസ് കമ്മത്ത്അരുൺ എളാട്ട്
Film/album: അവരുടെ രാവുകൾ
Explore this song
- Singer: അരുൺ ഹരിദാസ് കമ്മത്ത്അരുൺ എളാട്ട്
- Film / album: അവരുടെ രാവുകൾ
- Composer: ശങ്കർ ശർമ്മ
- Lyricist: ബി കെ ഹരിനാരായണൻ