Malayalam lyrics
റംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേ സുറുമക്കണ്ണാലൊളിയമ്പെറിയും കല്യാണപ്പെണ്ണേ [2] വർണ്ണത്തരിവള മുട്ടിയുണർത്തും നാദം കേട്ടില്ലേ വെള്ളിക്കൊലുസുകൾ കൊഞ്ചിയുണർത്തും താളം കേട്ടില്ലേ [2] അസർമുല്ല വിരിയും ചിരിയാലേ മാരനെ മയക്കും മുത്തല്ലേ [2] മാരനെ മയക്കും മുത്തല്ലേ മണിമാരനെ മയക്കും മുത്തല്ലേ [റംസാൻ തങ്കനിലാവ് കൊതിക്കും...] പനിനീർ മലരിന്റെ പരിമളമൂറും പൂമെയ് തഴുകുന്ന കുളിർകാറ്റേ രാക്കിളിയേറ്റുപാടും ഗസലിൻ ശീലുകൾ കേട്ടു മയങ്ങാതെ കസവിൻ തട്ടമണിഞ്ഞു നിലാവും മെത്ത വിരിക്കുമ്പോൾ [2] കരിനീലക്കൂട്ടെഴുതിയ കണ്ണാൽ മാടിവിളിക്കുമ്പോൾ [2] പത്തെരമാറ്റെഴും അറബിപ്പെണ്ണായ് നിന്നെയൊരുക്കീടാം താമരമലരിതൾ തൂകിയ മണിയറ വാതിൽ തുറന്നു തരാം [2] ഇശലുകൾ മൂളും തരളിത രാവും മെല്ലെയണഞ്ഞല്ലോ [2] [റംസാൻ തങ്കനിലാവ് കൊതിക്കും...] നാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾ നാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾ മൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേ ഹോ, മൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേ നീലത്താരകൾ വിരിയും രാവിൻ കുളിരിൽ മുങ്ങുമ്പോൾ പൂമണിമാരനു ഖൽബിലുറങ്ങാൻ ഇടം കൊടുക്കില്ലേ [2] ഇശലുകൾ മൂളും തരളിതരാവും മെല്ലെയണഞ്ഞല്ലോ.... [2] [റംസാൻ തങ്കനിലാവ് കൊതിക്കും...]
Song information
Music: ശ്രീരഞ്ജിനി മനോജ്
Lyricist: വിജയ് നായരമ്പലം
Singer: ശ്രീരഞ്ജിനി മനോജ്
Film/album: അറബിപ്പൊന്ന്
Additional song details
Singer: ഒ യു ബഷീർ
Explore this song
- Singer: ശ്രീരഞ്ജിനി മനോജ്
- Film / album: അറബിപ്പൊന്ന്
- Composer: ശ്രീരഞ്ജിനി മനോജ്
- Lyricist: വിജയ് നായരമ്പലം
- Singer: ഒ യു ബഷീർ