Malayalam lyrics

രാവോരം നോവും നേരമോ 

മായുന്നോ പൂനിലാവുമോ 

ഏതേതോ വാനിൻ വാതിലോ 

ഇരുളിൻ വിരലാൽ അടയാൻ 

മൂകാനുവാദം തേടുമോ 

നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ 

കൺകളിൽ മിന്നിയ വെൺകണമേ 

എന്തിനു പിന്നെയുമോർമ്മകളായ്‌ അകലെ 

പാതിമെയ്യേ ഇണനിഴലേ 

ആടിയാളും വെയിലഴിയേ 

മാഞ്ഞു പോയോ സ്വയമകലെ നീ 

ദൂരെ ദൂരെ ചുവടുകളേ 

പാറിടാനായ്‌ ചിറകണിയെ 

തൂവലെല്ലാം പൊഴിയുകയാണോ 

നിറമഴവിൽ മറഞ്ഞു പോയെന്നോ 

മുകിലെവിടെ പിടഞ്ഞു വീണെന്നോ 

ആരാരും തിരഞ്ഞു കാണാതെ 

ആരോടും പറഞ്ഞു തീരാതെ 

രാവിനോ ദൂരമോ കൂടുന്നോ

Song information

Music: ഷാൻ റഹ്മാൻ

Lyricist: ജോ പോൾ

Singer: വിനീത് ശ്രീനിവാസൻഗൗരി ലക്ഷ്മി

Film/album: സാറാസ്

Explore this song