Malayalam lyrics
യാത്രയായീ യാത്രയായീ കണ്ണീരിൽ മുങ്ങീ ശുദ്ധനാമുണ്ണി തൻ ദേശാടന വേളയായി അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ പോകാനനുവദിക്കൂ (യാത്രയായി..) പദചലനങ്ങൾ പ്രദക്ഷിണമാകണേ ദേഹം ശ്രീകോവിലാകേണമേ (2) ദു:ഖങ്ങൾ പൂജാ പുഷ്പങ്ങളാകണേ (2) വചനം മന്ത്രങ്ങളാകണേ (യാത്രയായീ...) നിദ്രകളാത്മധ്യാനമാകേണമേ അന്നം നൈവേദ്യമാകേണമേ (2) നിത്യ കർമ്മങ്ങൾ സാധനയാകണേ (2) ജന്മം സമ്പൂർണ്ണമാകേണമേ (യാത്രയായീ...)
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ശാമ
Film/album: ദേശാടനം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ദേശാടനം
- Composer: കൈതപ്രം
- Lyricist: കൈതപ്രം