Malayalam lyrics
മൺകൂടിൽ എന്നോർമ്മപ്പക്ഷി തേടുന്നൊരാകാശം കണ്ണീരായ് പെയ്യുന്നൂ ... കാർമേഘം കൺ ചിമ്മിച്ചിമ്മി നോക്കുന്നു വെൺതാരം എന്നെന്നും കേഴുന്നു എന്റെ പുല്പായിൽ ആ ലോകംക് കാണാനായ് ദാഹിച്ചേ നില്പൂ കാലം പോയ് നേരം പോയ് അറിയാതൊരു നിമിഷാർദ്ധം കഥ മാറുന്നൂ മിഴിനീരും നെടുവീർപ്പും ശ്രുതി ചേരുന്നൂ വഴിയേറേ ചുമടേന്തി കനൽ താണ്ടുന്നൂ ഇനിയെങ്ങാണിനിയെങ്ങാണഭയം തേടാൻ പ്രാണനിൽ നീറും നാളവുമായ് രാവിനു കാവൽത്തിരിയായ് ഞാൻ വേനലിൽ മായും നീരോളം വരുമോ വീണ്ടും ... കണ്ണിൻ മുന്നിൽ ... വരുമോ വീണ്ടും മൺകൂടിൽ എന്നോർമ്മപ്പക്ഷി തേടുന്നൊരാകാശം കണ്ണീരായ് പെയ്യുന്നൂ ... കാർമേഘം കൺ ചിമ്മിച്ചിമ്മി നോക്കുന്നു വെൺതാരം എന്നെന്നും കേഴുന്നു എന്റെ പുല്പായിൽ ആ ലോകംക് കാണാനായ് ദാഹിച്ചേ നില്പൂ കാലം പോയ് നേരം പോയ് മൺകൂടിൽ എന്നോർമ്മപ്പക്ഷി തേടുന്നൊരാകാശം കണ്ണീരായ് പെയ്യുന്നൂ ...
Song information
Music: ജേക്സ് ബിജോയ്
Lyricist: റഫീക്ക് അഹമ്മദ്
Singer: കേശവ് വിനോദ്മൻസൂർ അൽ മൊഹന്നദി
Film/album: കുരുതി
Explore this song
- Singer: കേശവ് വിനോദ്മൻസൂർ അൽ മൊഹന്നദി
- Film / album: കുരുതി
- Composer: ജേക്സ് ബിജോയ്
- Lyricist: റഫീക്ക് അഹമ്മദ്