Malayalam lyrics
രാവിന്റെ നീലക്കടവിൽ... നിലാവിന്റെ കായൽ കടവിൽ കൊലുസിന്റെ താളമായ് വന്നോളേ... മഴചാറും ഇടവഴിയിൽ... നിഴലാടും കൽപ്പടവിൽ... ചെറുവാലൻകിളിയുടെ തൂവൽ പോൽ... ഇളം നാമ്പ് പോൽ... കുളിർക്കാറ്റു പോലെ... ചാരെ വന്നോളെ... എന്റെ ചാരെ വന്നോളെ... മഴചാറും ഇടവഴിയിൽ... നിഴലാടും കൽപ്പടവിൽ... ചെറുവാലൻകിളിയുടെ തൂവൽ പോൽ... ഇളം നാമ്പ് പോൽ... കുളിർക്കാറ്റു പോലെ... ചാരെ വന്നോളെ... എന്റെ ചാരെ വന്നോളെ... മെയ്യിലത്തറ് പൂശിയണയും ഇളവെയിൽ തുമ്പീ... കരള് നിറയണ കാര്യമേറെ ചൊല്ലുവാൻ വെമ്പീ... കദളിവാഴക്കയിലാടണ് ചെറുമണിക്കുരുവീ... ഖൽബ് കുളിരണ കാവ്യഗീതം നീയെനിക്കേകീ... എന്റെ നീലാകാശമാകെ നീ പറന്നോളൂ... എന്റെ നീലാകാശമാകെ നീ പറന്നോളൂ... എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ പാറി വന്നോളൂ... മഴചാറും ഇടവഴിയിൽ... നിഴലാടും കൽപ്പടവിൽ... ചെറുവാലൻകിളിയുടെ തൂവൽ പോൽ... ഇളം നാമ്പ് പോൽ... കുളിർക്കാറ്റു പോലെ... ചാരെ വന്നോളെ... എന്റെ ചാരെ വന്നോളെ... കാത്തിരുന്ന് കുഴഞ്ഞു പോയത് നിന്നെ ഓർത്തല്ലേ... കാലമേറെ കഴിഞ്ഞു പോയതും നീയറിഞ്ഞില്ലേ... ഏറെനാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ... കണ്ണുനീരിൽ തോണിയുന്തി ഞാൻ തളർന്നില്ലേ... ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം... ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം... എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം... എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം...
Song information
Music: ശിവറാം
Lyricist: റഷീദ് പാറക്കൽ
Singer: വിദ്യാധരൻ
Film/album: സമീർ
Explore this song
- Singer: വിദ്യാധരൻ
- Film / album: സമീർ
- Composer: ശിവറാം
- Lyricist: റഷീദ് പാറക്കൽ