Malayalam lyrics
മലരൊളിയേ മന്ദാരമലരേ മഞ്ചാടിമണിയേ ചാഞ്ചാടുമഴകേ പുതുമലരേ പുന്നാര മലരേ എന്നോമൽ കണിയേ എൻ കുഞ്ഞുമലരേ ലാലീലാലീലാ.. ലാലീലാലീലെലോ... ലാലീലാലീലാ.. ലാലീലാലീലെലോ... നീരാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ നീന്തും നീയാരോ സ്വർണ്ണമീനോ അമ്മക്കുരുവി ചൊല്ലുമൊരായിരം കുഞ്ഞികഥകൾതൻ തേൻകൂടിതായിതെന്നോമനേ... ഒരു കുഞ്ഞുറുമ്പു മഴനനയവേ വെൺപിറാവ് കുടനീർത്തിയോ ചിറകുമുറ്റാ പൈങ്കിളീ ചെറുകിളിക്കൂടാണു ഞാൻ കടൽക്കാറ്റേ വാ... കുളിരേ.. വാ ലാലീലാലീലാ.. ലാലീലാലീലെലോ... ലാലീലാലീലാ.. ലാലീലാലീലെലോ... വെണ്ണിൻ നെറുകയിലേ സിന്ദൂരമോ എന്നെ തഴുകുമൊരു പൊൽസൂര്യനോയെന്നോമന കരളിൽ പകർന്ന തിരുമധുരമേ കൈക്കുടന്നയിതിലണയു നീ നിറനിലാവായ് രാത്രി തൻ മുലചുരന്നോരൻപിതാ നിലാപ്പാലാഴി കുളിർ തൂകി മലരൊളിയേ മന്ദാരമലരേ മഞ്ചാടിമണിയേ ചാഞ്ചാടുമഴകേ പുതുമലരേ പുന്നാര മലരേ എന്നോമൽ കണിയേ എൻ കുഞ്ഞുമലരേ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: മൃദുല വാര്യർസുദീപ് കുമാർ
Film/album: കളിമണ്ണ്
Explore this song
- Singer: മൃദുല വാര്യർസുദീപ് കുമാർ
- Film / album: കളിമണ്ണ്
- Composer: എം ജയചന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്