Malayalam lyrics

ഉഹും ഉം

മറക്കാനുള്ളത് മറന്നുതന്നെയാകണം

മറക്കാനുള്ളത് മറന്നുതന്നെയാകണം

പറയാനുള്ളത് പറഞ്ഞു തന്നെയാകണം

മനസ്സേ .. മനസ്സേ

മറക്കാനുള്ളത് മറന്നുതന്നെയാകണം

മുകിലിൽ നിറഞ്ഞത് പെയ്തു തോർന്നു പോകവേ

മണലിൽ പതിഞ്ഞത് തിരയിൽ മാഞ്ഞുപോകവേ

വിറയാർന്ന വാക്കുകൾ വഴിമറന്ന് നിൽക്കവേ

ഇനി അന്യരാണു നാം എന്നറിഞ്ഞു നീങ്ങവേ

പിരിയാതെ നിന്നൊരീ നിഴലടർന്നു വീഴവെ

തളരും മനസ്സേ ..

മറക്കാനുള്ളത് മറന്നുതന്നെയാകണം

പാടാതെ പോയത് നിനവിൽ നീറ്റലാകവെ

തെളിയാതെ പോയത് നിറവിൻ നാളമാകവേ

മഴവിൽ കിനാവുകൾ നിറങ്ങൾ വാർന്നു മങ്ങവേ

നനവാർന്നൊരോർമ്മതൻ മൊഴികൾ തേങ്ങലാകവേ

കേൾക്കാതെ കേട്ടൊരു കവിത നെഞ്ചിലൂറവെ

അറിയൂ മനസ്സേ ..

മറക്കാനുള്ളത് മറന്നുതന്നെയാകണം

പറയാനുള്ളത് പറഞ്ഞു തന്നെയാകണം

മനസ്സേ ..മനസ്സേ ..

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: സോഹൻലാൽ

Singer: കെ എസ് ചിത്ര

Film/album: കഥവീട്

Explore this song