Malayalam lyrics

മദിച്ച മാമ്പൂമണം പരക്കും
മറന്നു പോയൊരു മകരക്കാറ്റിൽ
മനസ്സു വീണ്ടും പറന്നു ചെന്നു
ആ.. കുന്നിൻ ചെരുവിൽ

മരുമണൽപരപ്പിലെ.. ഓ
മരുമണൽപരപ്പിലെ കനലിന്റെ കുടിലിലും
കുളിരുള്ളൊരോർമ്മ എൻ മലയാളം
തൊടികളിൽ വഴികളിൽ
തൊടികളിൽ വഴികളിൽ പുഴമണൽ വിരികളിൽ
മധുരമായ് കുറുകിയ കൗമാരം
ഉം....പണ്ടു കണ്ട പല കനവുകളിൽ
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി
ഓ...പണ്ടു കണ്ട പല കനവുകളിൽ 
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി..
തങ്കത്തിങ്കൾത്തേരിലേറി ഒരു നാളിലാ
കരയിലണയുമെന്ന നിനവിൽ..
ഹേയ് ...

മരുമണൽപരപ്പിലെ കനലിന്റെ കുടിലിലും
കുളിരുള്ളൊരോർമ്മ എൻ മലയാളം
തൊടികളിൽ വഴികളിൽ പുഴമണൽ വിരികളിൽ
മധുരമായ് കുറുകിയ കൗമാരം
ഉം....പണ്ടു കണ്ട പല കനവുകളിൽ
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി
ഓ...പണ്ടു കണ്ട പല കനവുകളിൽ 
ഒരു സ്വപ്നഭൂമിയുടെ നിഴലിളകി..
തങ്കത്തിങ്കൾത്തേരിലേറി ഒരു നാളിലാ
കരയിലണയുമെന്ന നിനവിൽ..

ഓമനയായ് അന്നു നട്ട പൂച്ചെടികൾ
പൂക്കളുമായ്‌ കായ്കളോടെ നിൽക്കുകയോ
ഇന്നവയെ കണ്ടറിയാനായിടുമോ
ഓർമ്മകളിൽ നൊമ്പരമായ് നീറിടുമോ
ഓ...അന്തിവെയിൽ കായാനായ്
നെഞ്ചിലൊരു പൂത്തുമ്പി ..
ചിന്തകളിലാടുന്നൂ ആതിരകൾ തേടുന്നു
മഴയുടെ ലയം വരുമിതു വഴി..കടലല നീന്തി

Song video

Watch on YouTube

Song information

Music: രഞ്ജിത്ത് മേലേപ്പാട്‌

Lyricist: റഫീക്ക് അഹമ്മദ്ശോഭന ചന്ദ്രമോഹൻ

Singer: വിദ്യാധരൻജി ശ്രീറാംമണക്കാട് ഗോപൻസതീഷ് ബാബുഇഷാൻ ദേവ്സൂരജ് സന്തോഷ്സാബു സർഗ്ഗംഅരുണ്‍ നായിക്അരുണ്‍ ദാസ്

Film/album: പേർഷ്യക്കാരൻ

Explore this song