Malayalam lyrics
മയങ്ങി പോയി ഞാൻ മയങ്ങി പോയി രാവിൻ പിൻ നിലാമഴയിൽ ഞാൻ മയങ്ങി പോയി മയങ്ങി പോയി ഞാൻ മയങ്ങി പോയി കളിയണിയറയിൽ ഞാൻ മയങ്ങി പോയി നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ അഴകിൻ മിഴാവായ് തുളുമ്പി പോയി (മയങ്ങി പോയി) എന്തെ നീയെന്തെ മയങ്ങുമ്പോൾ എന്നെ വിളിച്ചുണർത്തി പൊന്നെ ഇന്നെന്നെ എന്തു നൽകാൻ നെഞ്ചിൽ ചേർത്തു നിർത്തി മുകരാനോ പുണരാനോ വെറുതെ വെറുതെ തഴുകാനാണൊ (മയങ്ങി പോയി) ഗ മ പ സ സ രി നി ധ പ നി പ ധ മ ഗ സ മ ഗ പാ ജന്മം ഈ ജന്മം അത്രമേൽ നിന്നോടടുത്തു പോയ് ഞാൻ ഉള്ളിൽ എന്നുള്ളിൽ അത്രമേൽ നിന്നോടിണങ്ങി പോയ് ഞാൻ അറിയാതെ അറിയാതെ അത്രമേൽ പ്രണയാതുരമായി മോഹം (മയങ്ങി പോയി)
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: ബേഗഡ
Film/album: നോട്ടം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: നോട്ടം
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം