Malayalam lyrics

മനസ്സിൻ മുറിയുടെ ജാലകമോ തുറന്നീടാം

നമുക്കീ ഉലകിൻ ജാതകമോ തിരുത്തീടാം

ചെറുവാടകായാലിള മാരുതനെ സഹയാത്രികനാക്കീടാം

മലയുടെ മാറുമറയ്ക്കാൻ ചേലയൊരുക്കും മഞ്ഞു പുതച്ചീടാം

പിണങ്ങാതെയിണങ്ങീടാം പിണങ്ങാതെ പറന്നീടാം

മയിലേ കുയിലേ മുകിലേ

വെറുതെ അലയാം അതിലേ ഇതിലേ

ഒഴുകാം ഉയരേ അഴകിൻ വഴിയേ

നീളെ മേലെവാനിതിൽ നീലവാനിതിൽ പറവകളായീടാം

തണുപ്പൻ മഴയുടെ തുള്ളികളിൽ നനഞ്ഞീടാം

പൊളപ്പൻ പുഴയിലെ മീനുകളായ് തുഴഞ്ഞീടാം

കനവിന്റെ കയങ്ങളിലങ്ങനെയിങ്ങനെ മുങ്ങിമറിഞ്ഞീടാം

കരളിലെ ചെപ്പിനകത്തെ മുത്തുപെറുക്കിയെടുത്തു കൊരുത്തീടാം

കൊരുത്തീടാം അണിഞ്ഞീടാം അണിഞ്ഞീടാം അറിഞ്ഞീടാം

മയിലേ കുയിലേ മുകിലേ

വെറുതെ അലയാം അതിലേ ഇതിലേ

ഒഴുകാം ഉയരേ അഴകിൻ വഴിയേ

നീളെ മേലെവാനിതിൽ നീലവാനിതിൽ പറവകളായീടാം

 

യുവത്വം കൊണ്ടാടാം പുതിയലിപി ചൊല്ലീടാം

പഴമയുടെ തിന്മയ്ക്കൊരോ റീത്തും വച്ചീടാം

പതക്കം വാങ്ങീടാം പടിപടികളേറീടാം

പുതുമയുടെ നന്മയ്ക്കോരോ മുത്തം നൽകീടാം

ഇനിയുമ്മിനിയും മിഴി വെട്ടിൻ കഥ പാടാമീ ഞങ്ങൾ

ഉറക്കെപ്പാടാം കഥ പാടാം കം എവരിബഡി സിംഗ്

മയിലേ കുയിലേ മുകിലേ

വെറുതെ അലയാം അതിലേ ഇതിലേ

ഒഴുകാം ഉയരേ അഴകിൻ വഴിയേ

നീളെ മേലെവാനിതിൽ നീലവാനിതിൽ പറവകളായീടാം

Song video

Watch on YouTube

Song information

Music: ദീപക് ദേവ്

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: നരേഷ് അയ്യർദീപക് ദേവ്മേഘ

Film/album: ടൂർണ്ണമെന്റ്

Explore this song