Malayalam lyrics
മനസ്സില്‍ മധുപന്‍ മൂളും കാലം മെയ്യില്‍ മലരുകള്‍ വിടരും പ്രായം ശിശിരക്കാറ്റേ മധുരക്കുളിരേ ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ മനസ്സില്‍ മധുപന്‍ മൂളും കാലം പറയുമോ ശ്രുതി മീട്ടുമോ ചെറു ചെല്ലക്കാറ്റേ നീ പകരുമോ ഒന്നു മൂളുമോ പ്രണയം കൊണ്ടു മൂടുമോ കാർമുടിയിഴകളിലെ മണിമുത്തുകള്‍ നല്‍കാമോ എന്‍ കനവിന്റെ മഴവില്ലിന്‍ നിറം കണ്ടു വരുമോ ഈ കാട്ടിലെ കുസൃതിക്കാറ്റേ ഈ മേട്ടിലെ കുറുമ്പന്‍ കാറ്റേ മനസ്സില്‍ മധുപന്‍ മൂളും കാലം പടരുമോ ഒന്നു നിറയുമോ വിണ്ണിന്‍ പാട്ടുകാരാ മിഴിയിലെ എന്‍ നിനവിലെ സ്നേഹക്കൂട്ടുകാരാ കാര്‍മുകില്‍ വര്‍ണ്ണന്റെ കുഴലൊന്നൂതാമോ നിന്‍ സഖികൾ തൻ ഹൃദയങ്ങള്‍ പൂവനിയാക്കാമോ ഈ കാട്ടിലെ കുസൃതിക്കാറ്റേ ഈ മേട്ടിലെ കുറുമ്പന്‍ കാറ്റേ മനസ്സില്‍ മധുപന്‍ മൂളും കാലം മെയ്യില്‍ മലരുകള്‍ വിടരും പ്രായം ശിശിരക്കാറ്റേ മധുരക്കുളിരേ ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ ചൊരിയൂ ചുണ്ടില്‍ പ്രണയപ്പൂ
Song video
Song information
Music: രാജേഷ് മോഹൻ
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: പൂമ്പാറ്റകളുടെ താഴ്‌വാരം
Explore this song
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: പൂമ്പാറ്റകളുടെ താഴ്‌വാരം
- Composer: രാജേഷ് മോഹൻ
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ