Malayalam lyrics

മനമേ ആലോലം നീ പാറുന്നൂ 

ഓ ... ഓ ...

കനവിൻ കൂടേറാൻ ഇന്നാരാരേ

ഓ ... 

കണ്ണാടിച്ചില്ലേ നിന്നിൽ കാണാം എന്നെ

ഈ കാണാക്കാറ്റിൻ പാട്ടായ് നീ 

ഓ ...

വാതിൽ നീക്കും പുതിയൊരു ലോകം മുന്നിൽ

തൂവൽ നിലാവായ് നീ ചേരവേ

മനമേ ആലോലം നീ പാറുന്നു പാറുന്നോ

ഓ ...

വിരൽപ്പൂവു മെല്ലെ ഇതൾ കോർത്ത നേരം

നിറം ചൂടി മൗനം നിറഞ്ഞെന്തിനോ

തളിർത്തെന്നലായെൻ വെയിൽ വേനലാറായ്

വിളിക്കാതെ താനെ വിരുന്നെത്തി നീ

ഉള്ളാലെ കാതോർത്ത നേരങ്ങളെ

എൻ ചാരത്ത് വന്നെത്തിയെന്നോ

നെഞ്ചാകെ ആനന്ദമേളങ്ങൾ: കേട്ടോ

ഓ ....

മനമേ ആലോലം ഇന്നാരാരോ

കനവിൻ കൂടേറും തൂമഞ്ഞായ്

കണ്ണാടിച്ചില്ലേ നിന്നിൽ കാണാം എന്നെ

ഈ കാണാക്കാറ്റിൻ പാട്ടായ് നീ ഓ ...

വാതിൽ നീക്കും പുതിയൊരു ലോകം മുന്നിൽ

തൂവൽ നിലാവായ് നീ ചേരവേ

മനമേ ആലോലം നീ പാറുന്നു പാറുന്നോ

Song information

Music: സാം സി എസ്

Lyricist: മനു മൻജിത്ത്

Singer: കപിൽ കപിലൻ ശക്തിശ്രീ ഗോപാലൻ

Film/album: ഗെറ്റ് സെറ്റ് ബേബി

Explore this song