Malayalam lyrics

നിസ നിസ മഗ 

നിസ നിസ മഗ

നിസ നിസ മഗ 

നിസ നിസ മഗ

മധുരമിതേതോ... 

മൃദുമന്ത്രണ നിർജ്ജരീ....

ഒഴുകി വരുന്നെൻ... 

ഹൃദയ യമുനയിൽ....

തരളിതമായ് തീരുമെൻമനം...

സഫല സ്വപ്നവനികയാകുമോ...

മധുരമിതേതോ... 

മൃദുമന്ത്രണ നിർജ്ജരീ....

ഒഴുകി വരുന്നെൻ... 

ഹൃദയ യമുനയിൽ....

ഒരു മൊഴി മധുമൊഴിയെൻ...

പ്രിയസഖി നീ...

കാതിൽ പകർന്നു നൽകുമോ...

ഒരു മൊഴി മധുമൊഴിയെൻ...

പ്രിയസഖി നീ...

കാതിൽ പകർന്നു നൽകുമോ...

ഇനി വരും വാസന്ത നാളുകളൊന്നിൽ...

ഹൃദയേശ്വരീ നീയെൻ സ്വന്തമാകുമോ...

ഹൃദയേശ്വരീ നീയെൻ സ്വന്തമാകുമോ...

Song information

Music: രാജു പനയ്‌ക്കൽ

Lyricist: ഷിബു ജയരാജ്

Singer: സജേഷ് പരമേശ്വർവീണ സുജിത്ത്

Film/album: വേലത്താൻ

Explore this song

Song video

Watch on YouTube