Malayalam lyrics
മണ്ണാറശ്ശാലയിലുള്ളൊരു നാഗരാജാവേ കൈ തൊഴുന്നേന്‍ മണ്ണിനും വിണ്ണിനുമെല്ലാം നാഥനായോനേ കൈ തൊഴുന്നേന്‍ (മണ്ണാറശ്ശാലയിലുള്ളൊരു ) പുള്ളോത്തിക്കുടം കൊട്ടി പുള്ളുവന്‍ വീണയും മീട്ടി ഉള്ളിലുള്ള സങ്കടമെല്ലാം നിന്നില്‍ ഞാന്‍ സമര്‍പ്പിച്ചു (പുള്ളോത്തിക്കുടം ) (മണ്ണാറശ്ശാലയിലുള്ളൊരു ) ശ്രീസര്‍പ്പയക്ഷിയമ്മയ്ക്കും നാഗയക്ഷിയമ്മയ്ക്കും ശ്രീനാഗചാമുണ്ടിയ്ക്കും നിലവറമുത്തച്ഛനും (ശ്രീസര്‍പ്പയക്ഷിയമ്മയ്ക്കും ) കാവുകളില്‍ കുടി കൊള്ളും നാഗങ്ങള്‍ക്കും കൈ തൊഴുന്നേന്‍ അഷ്ടദിക്പാലകരാം രക്ഷകര്‍ക്കും കൈ തൊഴുന്നേന്‍ (കാവുകളില്‍ ) ജയജയ നാഗദൈവമേ നമോ നമ (2) നാഗരാജന്‍ വാഴ്ക സപ്തയക്ഷി വാഴ്ക നാഗരാജന്‍ വാഴ്ക നാഗയക്ഷി വാഴ്ക (മണ്ണാറശ്ശാലയിലുള്ളൊരു ) മണ്‍കുടം കൊട്ടുമ്പോള്‍ പാപങ്ങള്‍ ഒഴിയേണം മണ്‍വീണ മീട്ടുമ്പോള്‍ മോക്ഷമെല്ലാം അരുളേണം (മണ്‍കുടം ) പാടുന്ന നാവുകള്‍ക്കും കേള്‍ക്കുന്ന കാതുകള്‍ക്കും കാലദോഷങ്ങള്‍ തീര്‍ത്തു് ആയുസ്സും നല്‍കേണം (പാടുന്ന ) ജയജയ നാഗദൈവമേ നമോ നമ (2) നാഗരാജന്‍ വാഴ്ക സപ്തയക്ഷി വാഴ്ക നാഗരാജന്‍ വാഴ്ക നാഗയക്ഷി വാഴ്ക (മണ്ണാറശ്ശാലയിലുള്ളൊരു )
Song information
Music: കൈരളി രവി
Lyricist: എ വി വാസുദേവൻ പോറ്റി
Singer: കെ ജെ യേശുദാസ്
Film/album: നാഗരാജവൈഭവം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നാഗരാജവൈഭവം
- Composer: കൈരളി രവി
- Lyricist: എ വി വാസുദേവൻ പോറ്റി