Malayalam lyrics
മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം തങ്കത്തോടയിട്ട് തിങ്കൾ പൊട്ട്തൊട്ടു നിന്നുവോ മുളംകാടോരം രാത്രിയിൽ പൊതിഞ്ഞ പൊന്നിനായ് വാർമുടിച്ചുരുൾ മെടഞ്ഞിടാൻ മെല്ലെ മെല്ലെ ഞാൻ ഉമ്മ വയ്ക്കവേ മെയ്യുലഞ്ഞുവോ താഴമ്പൂവേ മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം മാനത്തെ മണൽപ്പുറത്ത് തൂവെണ്ണിലാവ് രാമച്ചക്കുട നിവർത്തി നിൻ കണ്ണിൽ കൊളുത്തിവക്കാൻ വെൺതാരകം വെള്ളോട്ടിൻ വിളിക്കൊരുക്കി ഞാവൽപൂമരങ്ങൾ മാറിൽ നാണം പൊതിഞ്ഞൊരുക്കി കാണാത്തേൻമൊഴികൾ കാറ്റിൽ ഈണം മൊഴിഞ്ഞുണർത്തി ആതിരക്കുന്നിലെ സന്ധ്യയല്ലേ വാരിളം ചുണ്ടിലെ ചോപ്പ് തന്നൂ കോടിപ്പാവും പീലിപ്പൂവും വാങ്ങാൻ നീ വരില്ലേ ഹായ് ഹായ് മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം നേരത്തൊരുങ്ങിയിട്ടും ഞാൻ കേട്ടതില്ലാ നീ പാടും വസന്തരാഗം രാവേറെ കഴിഞ്ഞതല്ലേ എൻ നെഞ്ചിലെ രാപ്പാടിയുറങ്ങിയില്ലേ മേലേപ്പൂവരമ്പിൽ ആരോ മാമ്പൂവള കിലുക്കി ഏതോ രാക്കടമ്പിൻ കൊമ്പിൽ മാനം മഴ കുടഞ്ഞൂ ചാമരം വീശുവാൻ വന്ന കാറ്റേ എന്റെയീ മുത്തിനെ മുത്തിടല്ലേ മാരിക്കാറിൻ തേരിൽ പോരാൻ എന്തേ നീ വരില്ലേ ഹായ് ഹായ് മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം തങ്കത്തോടയിട്ട് തിങ്കൾ പൊട്ട്തൊട്ടു നിന്നുവോ മുളംകാടോരം രാത്രിയിൽ പൊതിഞ്ഞ പൊന്നിനായ് വാർമുടിച്ചുരുൾ മെടഞ്ഞിടാൻ മെല്ലെ മെല്ലെ ഞാൻ ഉമ്മ വയ്ക്കവേ മെയ്യുലഞ്ഞുവോ താഴമ്പൂവേ മഞ്ഞിൻ മുത്തെടുത്തു കാതിൽ കമ്മലിട്ട് വന്നുവോ നിലാപ്പൂക്കാലം
Song video
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Film/album: നരസിംഹം
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: നരസിംഹം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി