Malayalam lyrics
മഞ്ഞുതുള്ളിയായ് എന്നുള്ളിൽ മധുമന്ത്രമേകുവാൻ വന്നില്ലേ അഴകേ അഴകേ... മുത്തുപോലെ ഇന്നെന്നുള്ളിൽ മണിമുത്തമേകി നീ നിന്നില്ലേ ഉയിരേ ഉയിരേ.. മിഴിയിതളിൽ മഴയുതിരും.. മധുരിതമാകും പുലരിയിതാ ഋതുശലഭം ചിറകണിയും.. സുരഭിലമാകും നിമിഷമിതാ നിന്നെ ഞാനറിയുന്നീ നേരം ഓ മഞ്ഞുതുള്ളിയായ്... മഞ്ഞുതുള്ളിയായ് എന്നുള്ളിൽ മധുമന്ത്രമേകുവാൻ വന്നില്ലേ...അഴകേ ഹാ ...ആ ....ആ പറയാതെ ഉള്ളിന്നുള്ളിൽ വിങ്ങീ... അനുരാഗം പറയാതെ പറയുന്നൂ ഞാൻ.. നെഞ്ചിൻ പ്രിയരാഗം എഴുതാതെ എഴുതീ ഞാനെൻ മിഴിയിൽ.. മൃദുഭാവം അതിലോലം കണ്ടേ നിന്നെ.. മനസ്സിൻ താഴ്‌വാരം പോരാമോ കൂടെ നീ.. വെണ്മേഘപ്പല്ലക്കിൽ പൊന്നായി കാത്തോളാം പുന്നാരപ്പൂമൈനേ മാനത്തെ മട്ടുപ്പാവിൽ.. ഇഷ്ടംകൂടും മാലാഖേ മഞ്ഞുതുള്ളിയായ്.. മഞ്ഞുതുള്ളിയായ് എന്നുള്ളിൽ മധുമന്ത്രമേകുവാൻ വന്നില്ലേ..അഴകേ കാതോരം കിന്നാരങ്ങൾ ചൊല്ലും.. നേരത്ത് കളിയല്ലീ കാര്യങ്ങൾ ഞാനെന്നേ ആശിച്ചു കാർകൂന്തൽ കൊണ്ടേ നീ മൂടും മാറത്ത് കൊതിതീരെ ചായാനായി പണ്ടേ മോഹിച്ചു നീയില്ലാതില്ലല്ലൊ പ്രണയത്തിൻ പൂക്കാലം നിന്നോടാണെന്നെന്നും.. ആത്മാവിൻ ശ്രീരാഗം മാറത്തെ മാമ്പൂമൊട്ടിൻ.. വെള്ളിനുള്ളും പൂങ്കാറ്റേ മഞ്ഞുതുള്ളിയായ്...ആ... മഞ്ഞുതുള്ളിയായ് എന്നുള്ളിൽ മധുമന്ത്രമേകുവാൻ വന്നില്ലേ..അഴകേ അഴകേ മുത്തുപോലെ ഇന്നെന്നുള്ളിൽ മണിമുത്തമേകി നീ നിന്നില്ലേ ഉയിരേ ഉയിരേ.. മിഴിയിതളിൽ മഴയുതിരും.. മധുരിതമാകും പുലരിയിതാ ഋതുശലഭം ചിറകണിയും.. സുരഭിലമാകും നിമിഷമിതാ നിന്നെ ഞാനറിയുന്നീ നേരം ഓ മഞ്ഞുതുള്ളിയായ്... മഞ്ഞുതുള്ളിയായ് എന്നുള്ളിൽ മധുമന്ത്രമേകുവാൻ വന്നില്ലേ..അഴകേ അഴകേ
Song information
Music: കെ പാർത്ഥസാരഥി
Lyricist: രാജീവ് ആലുങ്കൽ
Singer: നജിം അർഷാദ്രാജലക്ഷ്മി
Film/album: ആശംസകളോടെ അന്ന
Explore this song
- Singer: നജിം അർഷാദ്രാജലക്ഷ്മി
- Film / album: ആശംസകളോടെ അന്ന
- Composer: കെ പാർത്ഥസാരഥി
- Lyricist: രാജീവ് ആലുങ്കൽ