Malayalam lyrics

മിഴി നിറഞ്ഞു മിന്നും നോവിനെന്തു മധുരം 

മൊഴികൾ തേടി ഇടറും രാവിതെത്ര മൃദുലം....

നീ പകർന്ന വാക്കിൻ അകവിളക്കിൻ  നാളം  

രാവിന്നിരുളകറ്റും പൊൻവെളിച്ചമെങ്ങും.... 

മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം 

യാത്ര തുടരാം...

മിഴി മിഴികളൊടെഴുതിയ പുതു കഥ പറഞ്ഞലയാം 

യാത്ര തുടരാം...

ദൂരെയാകിലും... കൂടെയുണ്ട്  നീ... 

പ്രാണതന്ത്രിയിൽ...  ചേർന്ന നാദമായ്... 

ചില്ല നീർത്തി ഞാൻ... കാത്തുനിൽക്കവേ... 

വന്നു ചേരുമോ... തെന്നലായി  നീ...

കനവോടു കനവുരുവിടുമൊരു കഥപറഞ്ഞലയാം 

യാത്ര തുടരാം...

കനവോടു കനവുരുവിടുമൊരു കഥപറഞ്ഞലയാം 

യാത്ര തുടരാം...

അതിരു താണ്ടിടും... പറവയായി  നീ...

ചിറകിനുള്ളിലേ... തെന്നലായി  ഞാൻ...

ഗഗന വീഥിയിൽ... ഒഴുകി  നീന്തിടാം...

ഇനി മറന്നിടാം... നിഴലിനോർമകൾ...

പുലരൊളികളിലിഴയിടുമൊരു കഥപറഞ്ഞലയാം 

യാത്ര തുടരാം...

പുലരൊളികളിലിഴയിടുമൊരു കഥപറഞ്ഞലയാം 

യാത്ര തുടരാം...

അലഞൊറിഞ്ഞു മെല്ലേ ഹരിത തീരം തഴുകും

പുഴകടന്നു പോകാം കൂട്ടം തെറ്റിയകലാം... 

അലഞൊറിഞ്ഞു മെല്ലേ ഹരിത തീരം തഴുകും

പുഴകടന്നു പോകാം കൂട്ടം തെറ്റിയകലാം...

അലഞൊറിഞ്ഞു മെല്ലേ ഹരിത തീരം തഴുകും

പുഴകടന്നു പോകാം കൂട്ടം തെറ്റിയകലാം..

Song information

Music: ജോൺ പി വർക്കി

Lyricist: അൻവർ അലി

Singer: അമൽ ആന്റണി അഗസ്റ്റിൻരോഷ്നി സുരേഷ്

Film/album: ഈട

Explore this song