Malayalam lyrics

മെഴുതിരിപോ-ലിടനെഞ്ചിൽ

തൊഴുതുയരുന്നതു നീ

എരിയുകയാണതിനുള്ളിൽ

ഞാനാം തീ..

നിഴലിഴപാകിയ കണ്ണിൽ

അഴകുകൾ തന്നതു നീ

അവയിലനശ്വരരായ് നാം

അറിയാതെ

പൊൻ തിരിനാളം പോലെന്നും

പ്രാണനിൽ നിന്നുവോ

രാവിൽ പൊലിഞ്ഞുവോ

ദൂരെ....(മെഴുതിരി)

ഇരുളിലെ നിഷാദ നീതികൾ

ഉടലിലെ പൊരുൾ തിരഞ്ഞ-

ശീത രാത്രിയിൽ ഉടഞ്ഞു പോയി നീ

നിതാന്ത രാഗമേ വരൂ നീ തിരികെ

അരികെ...(മെഴുതിരി)

Song information

Music: വില്യം ഫ്രാൻസിസ്

Lyricist: ബി ടി അനിൽകുമാർ

Singer: വില്യം ഫ്രാൻസിസ്

Film/album: ഉടൽ

Explore this song