Malayalam lyrics
മെഴുകുനീർത്തുള്ളിപോൽ ഉരുകിയോ ഹൃദയമേ അഴലെഴും ആഴിയിൽ ഒഴുകിയോ നിഴലുകൾ പകലാറുമീ വഴികൾതൻ പടിചാരിയോ കിനാവേ ജലരേഖ പോൽ തെളിയുമോ സ്മൃതി മാഞ്ഞുപോയ് നിലാവിൽ നോവലിഞ്ഞുപുൽകുമോ വിഭാതമേ ആഴമേറുന്നു വീണ്ടുമീ ആത്മാശോകങ്ങളിൽ (മെഴുകുനീർത്തുള്ളിപോൽ .. ) പാതിവെന്ത മൃദുമാനസം പ്രാണനോവിലലയുന്നുവോ ഇളവെയിൽ തിരികളിൽ ഇരുളുകൾ പൊതിയവേ തളരുമീ ചിറകുകമായ് തീർന്നുവോ നേരറിഞ്ഞൊന്നു തേങ്ങിയോ നേർത്ത വിൺ താരകൾ (മെഴുകുനീർത്തുള്ളിപോൽ .. ) വേരുണങ്ങുമൊരു തായ് മരം വേനൽമാരി തിരയുന്നുവോ നിറയുമീ നിനവുകൾ വിളതരാ പതിരുകൾ വിജനമീ വീഥിയിൽ വിടതരൂ മൌനമേ.. ആരുമില്ലൊന്ന് മിണ്ടുവാൻ ചേർത്തു പുൽകീടുവാൻ (മെഴുകുനീർത്തുള്ളിപോൽ .. )
Song video
Song information
Music: നിഖിൽ പ്രഭ
Lyricist: രാജീവ് ആലുങ്കൽ
Singer: കെ ജെ യേശുദാസ്
Film/album: ഫ്ലാറ്റ് നമ്പർ 4 ബി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഫ്ലാറ്റ് നമ്പർ 4 ബി
- Composer: നിഖിൽ പ്രഭ
- Lyricist: രാജീവ് ആലുങ്കൽ