Malayalam lyrics

മെല്ലെയെൻ കണ്ണാടിച്ചില്ലോർമ്മയിൽ

ശ്രുതിരാഗത്തിൽ നടമാടും പൊൻ‌തിങ്കളേ

മുല്ലേ  മഴവില്ലേ ചൊല്ലൂ മൂവന്തിയിൽ

മഴയായ് എന്നിൽ തോരാതെ മൊഴിയാകുമോ

അകതാരിലുണ്ട് നീ അനുരാഗലോലയായ്

അലിവോടെയെന്റെ ആദ്യഗാനതാളമാകു നീ

ഋതുരാഗമാടുനീ ഋതുവേഗമായിടാം

മനം വേദിയാണു നിൻ പദങ്ങൾ നൃത്തമാകുവാൻ

മുല്ലേ  മഴവില്ലേ ചൊല്ലൂ മൂവന്തിയിൽ

മഴയായ് എന്നിൽ തോരാതെ മൊഴിയാകുമോ

അനുപല്ലവിയൊഴുകുംപോൽ അകമെരിയും പ്രണയംപോൽ

അതിലോലം ഹൃദയത്തിൽ പതിഞ്ഞുപോയ് നീ

ഇതളുകളിൽ ചൊടി ചേർക്കും മിഴിവാർന്നൊരു ശലഭം പോൽ

അകലാതെൻ അരികത്തായ് ചേർന്നു നിൽക്കു നീ

ഒരു രാവിൻ വിരിമാറിൽ പനിമതിയായ് മാറും പോൽ

പിരിയാതെൻ ഉയിരെ നിന്നെ കാത്തീടും ഞാൻ 

(മെല്ലെയെൻ ... )

Song information

Music: സജീർ കൊപ്പം

Lyricist: കെ സി അഭിലാഷ്

Singer: സജീർ കൊപ്പം

Film/album: ഗിരീഷൻ 24x7

Explore this song

Song video

Watch on YouTube