Malayalam lyrics
മേലെ മാനത്തുന്നീ മടിയിൽ വീഴും മാലാഖ പൈതലേ നിന്നെ കൂടാതില്ലാരുമേ എന്നും എന്നെന്നും കാണെക്കാണെ വളർന്നു നീ നാളെക്കാരാരായ് തീരിലും എനിക്കെന്നും കുഞ്ഞായ് കാണേണം നിന്നെ ഈ നിന്നെ നിന്നോമൽ കണ്ണുള്ളിൽ മിന്നും കണ്ണീരെ തന്നീടും ലോകം സ്നേഹം വഴി നേടാൻ ഒരുങ്ങേണം നീ ഓ... ഓ ... ഇരുളിൽ കടലിൽ ഉയിരാഴ്ന്നു പോയാലും ഉലകം മുഴുവൻ എതിരായി നിന്നാലും ഈശോ തന്നിടും ആശ്രയം ഒരുനാളും മാറിടാതെ തെല്ലും വാടല്ലേ കണ്മണി തളിരു പോലെയാണോ നീ ഉം ... ഉം ... സ്വർഗം ചാരേ എന്നോർക്കണം മുറിവെല്ലാം മറക്കാൻ കരയാതമ്മതൻ കുരുന്നേ നീ കാലം കഴിയും വരെ ഞാനോ തനിയെ ഇതിലേ താഴെ പാഴ്മണ്ണിൽ വീഴും പലനാളായറിയാതെ തുടരും വിധിയെ എതിരാടാൻ കഴിയാതെ തളരാതെ ഉം ... ഉം . സ്വർഗം ചാരേ എന്നോർക്കണം മുറിവെല്ലാം മറക്കാൻ കരയാതമ്മതൻ കുരുന്നേ നീ ... നീ ... നീ... ഉം ... ഉം .
Song information
Music: ദീപക് രവി
Lyricist: ജോ പോൾ
Singer: കെ എസ് ചിത്രസൂരജ് സന്തോഷ്
Film/album: ഒരു റൊണാൾഡോ ചിത്രം
Explore this song
- Singer: കെ എസ് ചിത്രസൂരജ് സന്തോഷ്
- Film / album: ഒരു റൊണാൾഡോ ചിത്രം
- Composer: ദീപക് രവി
- Lyricist: ജോ പോൾ