Malayalam lyrics

മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ
ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം (മാലിനി..)
തോഴികൾ അറിയും മുൻപേ
മാമുനി ഉണരും മുൻപേ
ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ
ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ
നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ
ഇത് നീ ആരോടും പറയില്ലെങ്കിൽ (2)
പൂന്തിങ്കൾ പോറ്റും മാനേ
കനകത്തിൻ താമരയിൽ
പ്രണയത്തിൻ താളുകളിൽ
ശാകുന്തളമെഴുതുമ്പോൾ ആരോടും
ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ

പീലികളിൽ നൂറു നിറം നൽകാം
ഇതു നീ ആരോടും പറയില്ലെങ്കിൽ (2)
വാർ മയിലേ മഴവിൽ കതിരേ
ആരോരും കാണാതെ
മലമ്പൻ പുണരുമ്പോൾ
ശാകുന്തളമുണരുമ്പോൾ
ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ

Song information

Music: എസ് പി വെങ്കടേഷ്

Lyricist: കൈതപ്രം

Singer: എം ജി ശ്രീകുമാർസുജാത മോഹൻ

Film/album: ഗാന്ധർവ്വം

Explore this song