Malayalam lyrics

നാ...ര.. നാ.. നനാ ആ...

രന.. നന .. നാ..നാ..

രാരന...

മാരൻ.. മറുകിൽ ചോരും..

മധുരം.. നീയേ.. നീയേ... നീയേ..

മാറിൽ.. കുളിരായ് മൂടും...

ഉയിരിൻ.. തീയേ.. തീയേ.. തീയേ..

ഒ..ഹൊ.. ഒ..ഹൊ..

അലകളിൽ അവളുടെ മനമെഴുതാം..

ഒ..ഹൊ.. ഒ..ഹൊ..

തൊടികളിൽ അവളുടെ അകമറിയാം..

കാറ്റിൽ.. അവൾ ശ്വാസം..

വീശും.. കിനാജാലം..

ദൂരെ.. തുറന്നാരോ...

വാനിൽ..അവൾ ചായും..

മേഘം.. വെയിൽ കായും..

നേരം.. വരും ഞാനും..

ഇവനെന്റെ നെഞ്ചിൽ.. കുറുകുന്ന പോലെ...

ഇനിയാരുമെന്നുള്ളിൽ ഇല്ലേ..

പറയാതെ എന്നിൽ.. മഴ പെയ്ത പോലെ..

നനയുന്ന പൂമുല്ലയായേ

മുനയുള്ള നോക്കിൽ.. വഴുതുന്ന വാക്കിൽ..

അറിയാതെ വീഴുന്ന പോലെ...

തിരയുന്നൊരുള്ളിൽ.. തളിരുന്നു മെല്ലെ..

പതിവായി പിന്നാലെ പോവേ..

ഒ..ഹൊ.. ഒ..ഹൊ..

അവളുടെ മിഴിയിലെ മൊഴിയറിയാം..

ഒ..ഹൊ.. ഒ..ഹൊ..

കനവിലും അവളുടെ വഴി തിരയാം..

കാറ്റിൽ.. അവൾ ശ്വാസം..

വീശും.. വരം തേടി..

ദൂരെ.. നിലാ താരം..

വാനിൽ.. അവൾ ചായും..

തീരം.. നിറം ചൂടും..

നേരം.. തൊടും ഞാനും.. മ്. ആ..

Song information

Music: ഭൂമീ

Lyricist: റ്റിറ്റോ പി തങ്കച്ചൻ

Singer: സിദ് ശ്രീറാംഭൂമീ

Film/album: കുടുക്ക് 2025

Explore this song