Malayalam lyrics

മാരന്റെ പെണ്ണല്ലേ മാരിപ്പൂഇ ചേലല്ലേ

തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ

കാണും നേരം ചേരും നേരം

ഉള്ളാകേയും ദീപാവലി

നേരായെടി വന്നില്ലേടീ കല്യാണനാൾ

മേലേ മേലേ മുല്ലപ്പൂവായ് 

താരാകാശം പൂവേകുന്നേ

വന്നേ വന്നേ തേരിൽ വന്നേ 

നിന്നേ നിന്നേം കൊണ്ടേ പോകാൻ

ചേലായവൾ പാട്ടായവൾ

നീഹാരമായ് പൂമാലകൾ

കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ്

കാണും നേരം ചേരും നേരം

ഉള്ളാകേയും ദീപാവലി

നേരായെടി വന്നില്ലേടീ കല്യാണനാൾ

പഞ്ചാരിയേ ശിങ്കാരിയേ പഞ്ചാമൃതം നീയാണെടീ

നാടാകേയും നേരുന്നിതാ പഞ്ചാരനാൾ

പഞ്ചാരിയേ ശിങ്കാരിയേ പഞ്ചാമൃതം നീയാണെടീ

നാടാകേയും നേരുന്നിതാ പഞ്ചാരനാൾ

കാണും നേരം ചേരും നേരം

ഉള്ളാകേയും ദീപാവലി

നേരായെടി വന്നില്ലേടീ കല്യാണനാൾ

Song information

Music: ക്രിസ്റ്റോ സേവിയർ

Lyricist: വൈശാഖ് സുഗുണൻ

Singer: യോഗി ശേഖർ

Film/album: ജേർണി ഓഫ് ലവ് 18+

Explore this song