Malayalam lyrics

മായാമഞ്ഞിൻ കൂടാരം

അതിൽ മിന്നാമിന്നി പൊൻതാരം

സ്നേഹം പെയ്യും രാവോരം

പല മോഹം നെയ്യും മന്ദാരം

മഴയൂഞ്ഞാലാടും മേഘങ്ങൾ

കുളിരീറൻ തൂവൽ വീശുമ്പോൾ

മഴവില്ലിൻ വാതിൽ പാതി ചാരാൻ കൊതിക്കുന്നാരോ.....

കരളിനുള്ളാകെ

പുലരി വിണ്ണായെ

കുരുന്നു കാലടിയിൽ..

ആരോ വിരുന്നു വരവായോ..

മാതാ വേകിയ പൊന്നും മുത്തിന്..

അഭയമായി തണലിടാം

അത്താഴത്തിനു മുന്നേ നിത്യം

കനിവിനൊന്നായി ഉരുകിടാം

നിലാനൂലാലേ

മനസ്സുകൾ കോർത്തേ

മലരാടും കൊമ്പിൽ

കൂടു കൂട്ടി മയങ്ങാം മെല്ലെ...

മായാമഞ്ഞിൻ കൂടാരം..

പല മോഹം നെയ്യും മന്ദാരം

മഴയൂഞ്ഞാലാടും മേഘങ്ങൾ

കുളിരീറൻ തൂവൽ വീശുമ്പോൾ

​​​​​​​മഴവില്ലിൻ വാതിൽ പാതി ചാരാൻ കൊതിക്കുന്നാരോ.....

Song information

Music: ജേക്സ് ബിജോയ്

Lyricist: മനു മൻജിത്ത്

Singer: ലിബിൻ സ്കറിയ

Film/album: പാപ്പൻ

Explore this song