Malayalam lyrics

കാറ്റടിച്ച് കാറ്റടിച്ച് കരയാകെ കടലെടുത്ത്

മുത്ത്‌ മുത്തേ മുല്ലമൊട്ടേ കണ്ണീരേ വിഴുന്ത മണ്ണേ

ഉനക്ക് കല്യാണം പിറന്തതമ്മാ......

ആ..മാമ്പൂ പൂക്കും കാലം വന്താനെടീ

മാട്ടുപ്പൊങ്കൽ നേരം വന്താച്ചെടീ

അന്നലും  മിന്നലും ആയിരം തൊങ്ങലും

പാതിരാപ്പൂരവും പഞ്ചവാദ്യം

ആ..തെന്നലും തേവരും വെണ്ണിലാപൈതലും

കിന്നരം മീട്ടുവാൻ നേരമായി

കുട്ടിക്കുറുമ്പേ.......

മ...മ...മാമ്പൂ പൂക്കും കാലം വന്താനടോ യ്.......  

മാട്ടുപ്പൊങ്കൽ നേരം വന്താച്ചെടോയ്.......

അന്നലും മിന്നലും ആയിരം തൊങ്ങലും

പാതിരാപ്പൂരവും പഞ്ചവാദ്യം

തെന്നലും തേവരും വെണ്ണിലാപൈതലും

കിന്നരം മീട്ടുവാൻ നേരമായി

കുട്ടിക്കുറുമ്പേ.......

തപ്പ് തകില് തമിരടിക്കെടി

മുത്ത്‌ മുരശ്ശ് മദ്ദളം കൊട്ടടീ

പട്ട് കൊണ്ടൊരു പടക്ക്‌ കെട്ടെടീ

കുമ്മിയാടെടീ കുഴലെടുക്കടീ

പട്ട് വച്ചൊരു പനങ്കിളിയുടെ

പാട്ടുകേട്ടൊരു പഴം കൊടുക്കെടീ

തത്തേ തത്തേ തന്നാരേ........

ഏയ്‌ തപ്പ് തകില് തമിരടിക്കെടി

പട്ട് കൊണ്ടൊരു പടക്ക്‌ കെട്ടെടീ

പട്ട് വച്ചൊരു പനങ്കിളിയുടെ രാക്കല്യാണം

കൊടിയേറ്റാം പടകൂട്ടാം

തുടികൊട്ടാം പിറന്നാളല്ലേ

വെടിപ്പടക്കം വേലാഞ്ചിപ്പിറക്കം

ശിങ്കാര ചിന്താട്ടം ചാന്താട്ടം ഹേ

പച്ചക്കരിമ്പേ.....

 

മാമ്പൂ പൂക്കും കാലം വന്താനെഡോയ്...ഡോയ്.....ഡോയ്‌.....  

മാട്ടുപ്പൊങ്കൽ നേരം വന്താച്ചെടോ...ഡോ.....ഡോ........ ഡോയ്‌

കാവടിപ്പട പാട്ട് പാടണ

കാവതിക്കിളി കളമൊഴിക്കിളി

നന്തുണിയിലെ നാട്ടറിവിന്റെ നന്മ തൊട്ടുള്ള

നറുമൊഴിക്കിളി കൂട്ടിവച്ചൊരു പൊന്നടുക്കിലെ

പളുങ്കുടച്ചൊരു കുടമെടുക്കാം പൊന്നേ പൊന്നേ പൊന്നാരേ

കാവടിപ്പട പാട്ട് പാടണ

കാവതിക്കിളി കളമൊഴിക്കിളി

നന്തുണിയിലെ നാട്ടറിവിന്റെ നന്മ തൊട്ടുള്ള

നറുമൊഴിക്കിളി കൂട്ടിവച്ചൊരു പൊന്നടുക്കിലെ പൊൻ ചിന്തൂരം

വരവേൽക്കാം വരവേകാം വഴികാട്ടാം

മഴയാണിന്ന്.....

വെടിപ്പടക്കം വേലാണ്ടിപ്പെറുക്കം

ചിങ്കാര ചിന്താട്ടം ചാന്താട്ടം ഹോയ്

തങ്കക്കരിമ്പേ.....

മാമ്പൂ പൂക്കും കാലം വന്താനെടീ

മാട്ടുപ്പൊങ്കൽ നേരം വന്താച്ചെടീ

അന്നലും  മിന്നലും ആയിരം തൊങ്ങലും

പാതിരാപ്പൂരവും പഞ്ചവാദ്യം തെന്നലും തേവരും വെണ്ണിലാപൈതലും

കിന്നരം മീട്ടുവാൻ നേരമായി

കുട്ടിക്കുറുമ്പേ.......

Song video

Watch on YouTube

Song information

Music: സഞ്ജീവ് ലാൽ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: അൻവർ സാദത്ത്ജ്യോത്സ്ന രാധാകൃഷ്ണൻ

Film/album: അവൻ ചാണ്ടിയുടെ മകൻ

Explore this song