Malayalam lyrics

മൗനവുമായ് മറയുകയായ്
മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവ്
തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹജാലം
മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവ്
തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹജാലം

സാന്ത്വനമായി എങ്ങും തേടുകയായി
സാന്ത്വനമായി എങ്ങും തേടുകയായി
നിറമാർന്ന സ്വപ്നങ്ങൾ നിഴലായ് വന്നെത്തുമ്പോൾ
മൗനവുമായ് മൗനവുമായ്..

ജന്മങ്ങൾ തീർക്കും ബന്ധം ജ്വാലയായ് എരിയും
വിരഹങ്ങൾ നിറയും മൗനം.. ബാഷ്പമായ് ഉയരും
അറിയാതെ.... (2)

ചിറകറ്റ ശലഭംപോൽ തളരുന്ന വേളകളിൽ
ചിറകറ്റ ശലഭംപോൽ തളരുന്ന വേളകളിൽ
നീയും ഞാനും നമ്മുടെ കനവും കണ്ണീരും മാത്രം
മൗനവുമായ്... മൗനവുമായ്...

പകലിന്റെ ഒളിവായ് എന്നും നിൽക്കുന്നു സൂര്യൻ
നിഴലായ് വിണ്ണിൽ എങ്ങോ മറയുന്നു ചന്ദ്രൻ
മൂകാർദ്രം... (2)

മനസ്സിന്റെ ഒരു കോണിൽ.. തെളിയുന്നൊരോർമ്മകളിൽ
മനസ്സിന്റെ ഒരു കോണിൽ.. തെളിയുന്നൊരോർമ്മകളിൽ
എല്ലാമെല്ലാം മണ്ണിൽ മറയും.. വേദനയും മാത്രം
മൗനവുമായ് മൗനവുമായ്..

മൗനവുമായ് മറയുകയായ് ഉള്ളിൽ വിങ്ങും നോവ്
തേങ്ങുകയായ് മിഴികളുമായ് മുന്നിൽ മോഹജാലം
സാന്ത്വനമായി എങ്ങും തേടുകയായി
സാന്ത്വനമായി എങ്ങും തേടുകയായി
നിറമാർന്ന സ്വപ്നങ്ങൾ നിഴലായ് വന്നെത്തുമ്പോൾ
മൗനവുമായ് മൗനവുമായ്..

Song video

Watch on YouTube

Song information

Music: ഉണ്ണി നമ്പ്യാർ

Lyricist: ഷെറീന ഷാഹുൽ

Singer: രാജ്കുമാർ ചക്രവർത്തി

Film/album: വില്ലേജ് ഗയ്സ്

Explore this song