Malayalam lyrics

മിന്നിപ്പായും മിന്നാമിന്നി കൂട്ടങ്ങളോ 

ചീറിപ്പായും ദൂരെ ദൂരെ എങ്ങോ ചെന്നെത്തീടാം നഗരതീരങ്ങളിൽ

കണ്ടീടാം ആകാശക്കോട്ടകൾ ആഹാ നവമഞ്ചലിൽ കയറീടാം

മേലെ മേലെ വാനത്തിൽ ചെന്നീടാം..

 

ലാലാലാ...ലാലാലാ...

 

ഉന്നം തേടി പറക്കും

പാവം പക്ഷികൾ ഞങ്ങൾ..

ഉലകം മുഴുവൻ കാണാൻ

കൊതിക്കും വേളയിൽ.. (ഉന്നം)

ഉയരങ്ങളിൽ കണ്ട കാഴ്ചയ്ക്കുമപ്പുറം ഉള്ളം മയക്കും മായാ ജാല

വർണ കാഴ്ചകൾ

കാറ്റാടിക്കൂട്ടം ഞങ്ങൾ

കാറ്റിലാടി പാടും ഞങ്ങൾ

കയ്യെത്തും തുരത്തങ്ങു

കളിയൂഞ്ഞാൽ ഇട്ടു ഞങ്ങൾ.. (മിന്നിപ്പായും)

 

മാനം നിറയെ വർണക്കടലാസുകൾ പാറിപറത്താം ഈ കളിക്കോപ്പുകൾ..(മാനം) മാനത്തെങ്ങും പറക്കം തളികകൾ

സ്വർണ്ണക്കയറിൽ മെല്ലെ താഴെക്കൂർന്നിടാം മരച്ചോട്ടിൽ ഇരുന്നോന്നു ആഘോഷിക്കാം ഈ അസുലഭവേളകൾ

ഈ അസുലഭവേളകൾ

കാറ്റാടിക്കൂട്ടം ഞങ്ങൾ

കാറ്റിലാടി പാടും ഞങ്ങൾ

കയ്യെത്തും തുരത്തങ്ങു

കളിയൂഞ്ഞാൽ ഇട്ടു ഞങ്ങൾ..

ല ല ല...(മിന്നിപ്പായും)...

Song information

Music: രഞ്ജിനി സുധീരൻ

Lyricist: കൃഷ്ണ പ്രിയദർശൻ

Singer: കൃഷ്ണ ദിയ വൈഷ്ണവി വൈശാഖ് ഹരിണി വൈശാഖ്

Film/album: ഒരു ശ്രീലങ്കൻ സുന്ദരി IN.AUH

Explore this song