Malayalam lyrics

ഉം ....ഉം...ആ ..

മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തെ

ഓരോരോ നാളെണ്ണി.. കാത്തിരിപ്പൂ ഞാൻ നിന്നെ

താനേയെത്തും വേനൽ കാറ്റിൻ ചിങ്കാരം പോലും

നീയോതും തേനായി കാതോരം ഞാൻ കേൾക്കുന്നു

പുതുമഴ തെടുന്നേതോ വേഴാമ്പൽ പോലെ

പനിമതി തേടുന്നേതോ നീലാംമ്പൽ പോലെ

ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ

മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തെ

ഓരോരോ നാളെണ്ണി.. കാത്തിരിപ്പൂ ഞാൻ നിന്നെ

ഒർമ്മകലാലോളം ഓളങ്ങൾ നെയ്യുന്നു

അനുദിനമലസമൊഴുകിയെങ്ങൊ എന്നുള്ളം

രാവറിയാ മൗനം വന്നെന്നെ മൂടാതെ

മൊഴിയുടെ മഴ ചിതറിയ നീയാം വെണ്‍മേഘം

പുതുകണിയേകാനെത്തും വൈശാഖം പോലെ

കനിവോടു കാലം നൽകും കൈനീട്ടം പോലെ

ഓരോരോ നാളെണ്ണി.. കാത്തിരിപ്പൂ ഞാൻ നിന്നെ

മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തെ

ഓരോരോ നാളെണ്ണി.. കാത്തിരിപ്പൂ ഞാൻ നിന്നെ

തൂമണിക്കണ്ണാടി കാണുമ്പോന്നും നീ

മറുമുഖമെഴുതിയണയും ഓമൽ ചേലായി

ഞാനിമ ചിമ്മുമ്പോൾ ആരാരും കാണാതെ

കവിളിണ തഴുകി ഏതോ ദൂരം നീ

വരിയുടെ കൂടെ ചേരും സംഗീതം പോലെ

അഴകൊടു കാലിൽ ചേലും മഞ്ജീരം പോലെ

ഓരോരോ നാളെണ്ണി.. കാത്തിരിപ്പൂ ഞാൻ നിന്നെ

മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തെ

ഓരോരോ നാളെണ്ണി.. കാത്തിരിപ്പൂ ഞാൻ നിന്നെ

താനേയെത്തും വേനൽ കാറ്റിൻ ചിങ്കാരം പോലും

നീയോതും തേനായി കാതോരം ഞാൻ കേൾക്കുന്നു

പുതുമഴ തെടുന്നേതോ വേഴാമ്പൽ പോലെ

പനിമതി തേടുന്നേതോ നീലാംമ്പൽ പോലെ

ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ

ഉം ..ഉം

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: പി ജയചന്ദ്രൻശ്വേത മോഹൻ

Film/album: ഉറുമ്പുകൾ ഉറങ്ങാറില്ല

Explore this song